ഷാർജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കുട്ടികൾക്കെന്തു കാര്യമെന്ന് ചോദിക്കാൻ വരട്ടെ. കുഞ്ഞുനാൾ മുതൽ വായിച്ചു വളരാനുള്ള എല്ലാ സംവിധാനവും പ്രോത്സാഹനവും നൽകുകയാണ് ഷാർജ മേള. ഷാർജയിൽ കുട്ടികൾക്ക് മാത്രമായി പുസ്തകോത്സവം വേറെ നടക്കാറുണ്ടെങ്കിലും അന്താരാഷ്ട്ര ബുക്ക് ഫെയറിലും കുട്ടികൾക്കായി നിരവധി പരിപാടികളും പുസ്തങ്ങളുമാണ് ഒരുക്കിയത്.
രസകരമായ കളികളിലൂടെ കുട്ടികളെ വായനയുടെ ലോകത്തേക്ക് ആകർഷിക്കുകയും പുസ്തകത്തിെൻറ പ്രാധാന്യം മനസ്സിലാക്കികൊടുക്കുന്നുമുണ്ട്. കുട്ടികളെകൊണ്ടുതന്നെ മൃഗങ്ങളുടെ ബുക്ക് മാർക്കുകൾ ഒരുക്കുകയാണ് പരിശീലകരായ മർഹരീറ്റ െഖാമെൻകോയും നദ്യ കാബെയും. നൃത്തം ചെയ്തും പാട്ടുപാടിയുമാണ് ഇവരുടെ പരിശീലനം.
ലൈബ്രറി ബുക്കുകളിൽ പടം വരക്കുകയോ കളർ അടിക്കുകയോ ചെയ്യരുത് എന്ന് രസകരമായി ഇവർ കുട്ടികളെ ഉപദേശിക്കുന്നു. ഭക്ഷണ സാധനം, കുടിവെള്ളം എന്നിവയിൽനിന്ന് മാറ്റി പുസ്തകങ്ങൾ സൂക്ഷിക്കണമെന്നും പറയുന്നു. വിവിധ ഹാളുകളിൽ സെമിനാർ കോർണറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയാണ് കൊച്ചുകൂട്ടുകാരുടെ അങ്കക്കളരി. പരസ്പരം പരിചയമില്ലെങ്കിലും നിമിഷങ്ങൾക്കകം പരിചയത്തിലാകാനും കുട്ടികൾക്ക് ആകുന്നു.
പേപ്പറുകൾകൊണ്ട് അനായാസം ഉണ്ടാക്കുന്ന ക്രാഫ്റ്റ്വർക്കുകളും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു. പൂച്ച, കടുവ തുടങ്ങിയവയുടെ രൂപങ്ങൾ ഉണ്ടാക്കുക മാത്രമല്ല, ഓരോന്നും പറഞ്ഞ് പരിചയെപ്പടുത്തുന്നുമുണ്ട്. ചൈനീസ് കലണ്ടർ അനുസരിച്ച് അടുത്ത വർഷം കടുവകളുടെ വർഷമായതിനാലാണ് കടുവയെ വരച്ചതെന്ന് പറയുേമ്പാൾ കുട്ടികൾക്ക് അത് പുതിയൊരു അറിവായി. ഇതിനു പുറമെ, നിരവധി പുസ്തകങ്ങളാണ് കുട്ടികൾക്കായി മേളയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.