ദുബൈ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തലസ്ഥാന നഗരയിലെ സിനിമാ ശാലകളുടെ പ്രവർത്തനം നിർത്തിവെക്ക ുവാൻ നിർദേശം. അബൂദബി ഡിപാർട്മെൻറ് ഒാഫ് ഇക്കണോമിക് ഡവലപ്മെൻറ് ആണ് അടിയന്തിരമായി നിർദേശം നടപ്പാക്കണ മെന്ന് ആവശ്യപ്പെട്ട് സിനിമാ ഹാൾ ഉടമകൾക്ക് കത്ത് നൽകിയത്. വൈറസ് വ്യാപനത്തിന് ഇടയാവുന്ന സാഹചര്യങ്ങൾക്ക് ഒന്നും ഇട നൽകാതിരിക്കുവാനുള്ള പഴുതടച്ച മുൻകരുതലുകളുടെ ഭാഗമാണ് ഇൗ നടപടി. മാർച്ച് അവസാനം വരെ പ്രവർത്തനങ്ങൾ നിർത്തിവെക്കുവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നിർദേശം നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുവാൻ സാമ്പത്തിക വിഭാഗം കർശന പരിശോധനകളും ആരംഭിക്കുന്നുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.കുട്ടികളുടെ അവധിക്കാലം നേരത്തേ ആവുകയും ജോലി സമയങ്ങളിൽ ഇളവ് ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കുടുംബങ്ങൾ കൂട്ടമായി സിനിമാ തീയറ്ററുകളിലേക്ക് എത്തുന്ന സമയമായിരുന്നു ഇതെന്ന് അബൂദബിയിലെ ഏറ്റവും വലിയ മൾട്ടിപ്ലക്സ് സിനിമാ എക്സിബിറ്റർമാരായ സിനി റോയൽ സിനിമാ ഗ്രൂപ്പ് ചീഫ് ഡവലപ്മെൻറ് ഒാഫീസർ എസ്.എൽ.പി മുഹമ്മദ് റഫീഖ് പറഞ്ഞു.
വലിയ വരുമാന നഷ്ടം ഇതുമൂലം ഉണ്ടാവും. എന്നാൽ രാജ്യ താൽപര്യത്തിനും ജനങ്ങളുടെ ആരോഗ്യത്തിനുമാണ് പ്രഥമ പരിഗണന നൽകേണ്ടത്. അൻപതോളം സ്ക്രീനുകളിലായി നടത്തി വരുന്ന പ്രദർശനങ്ങൾ ഇന്ന് മുതൽ നിർത്തിവെക്കുമെന്ന് റഫീഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.