ദുബൈ: ഉന്നത വിദ്യാഭ്യാസരംഗത്തെ അനന്തസാധ്യതകൾ തുറന്നിട്ട് ‘നജ’ വിദ്യാഭ്യാസ പ്രദർശനത്തിന്റെ ദുബൈ എഡിഷന് പ്രൗഢോജ്ജ്വല തുടക്കം. വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച പ്രദർശനം യു.എ.ഇ പ്ലാനിങ് ആൻഡ് എജുക്കേഷൻ സെക്ടർ അസി. അണ്ടർ സെക്രട്ടറി ഡോ. ഹസൻ അൽ മുഹൈരി ഉദ്ഘാടനം ചെയ്തു.
യു.എസ്.എ, കാനഡ, യു.കെ, അയർലൻഡ്, സ്പെയിൻ, മലേഷ്യ, ജർമനി, യു.എ.ഇ, ഇറ്റലി, സ്വിറ്റ്സർലൻഡ്, ആസ്ട്രേലിയ, ഹംഗറി, ചൈന തുടങ്ങി 15ഓളം രാജ്യങ്ങളിൽനിന്നായി 80ലധികം യൂനിവേഴ്സിറ്റികൾ പങ്കെടുക്കുന്ന പ്രദർശനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
ലോകത്തെ മികച്ച യൂനിവേഴ്സിറ്റികളിൽ ഉന്നതപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഏറ്റവും മികച്ച അവസരമാണ് യു.എ.ഇയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പ്രദർശനമായ ‘നജ’ വാഗ്ദാനം ചെയ്യുന്നത്. ഓരോ വർഷവും യു.എ.ഇയിലെ 16,000ത്തിലധികം വിദ്യാർഥികളാണ് പ്രദർശനംവഴി മികച്ച യൂനിവേഴ്സിറ്റികളിൽ പ്രവേശനം നേടുന്നത്. ലോകത്തെ മികച്ച യൂനിവേഴ്സിറ്റികളിൽ പ്രവേശനം നേടുന്നതിനുള്ള യോഗ്യതകൾ, സ്കോളർഷിപ്പുകൾ, ഫണ്ടിങ്, പ്ലേസ്മെന്റ് സാധ്യതകൾ, അപേക്ഷ സമർപ്പണം തുടങ്ങി സമഗ്ര മേഖലകളിലുമുള്ള മാർഗനിർദേശങ്ങൾ വിദഗ്ധർ വിദ്യാർഥികളുമായി പങ്കുവെക്കും.മൂന്ന് ദിവസമായി നടക്കുന്ന പ്രദർശനത്തിൽ വിദഗ്ധർ നേതൃത്വം നൽകുന്ന 30ലധികം സെമിനാറുകളും ആശയസംവാദങ്ങളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.