ദുബൈ: ദുബൈ കെ.എം.സി.സി ആഭിമുഖ്യത്തിൽ ഡിസംബർ ഒന്നിന് അൽ നാസിർ ലെഷർലാന്റ് ഐസ്റിങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന 53ാമത് യു.എ.ഇ ദേശീയ ദിനാഘോഷ പരിപാടികൾ വർണാഭമാക്കാൻ വനിത കെ.എം.സി.സിയും.
പെൺകുട്ടികളുടെ ഹുബ്ബുൽ ഇത്തിഹാദ് നൃത്തവും മറ്റ് കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി വനിത കെ.എം.സി.സി അവതരിപ്പിക്കും. കൂടാതെ പരിപാടിയിൽ പ്രവാസി കുടുംബങ്ങളെ പരിപാടിയിലേക്കെത്തിക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടത്താനും വനിത കെ.എം.സി.സി കൺവെൻഷൻ തീരുമാനിച്ചു. ദുബൈ കെ.എം.സി.സി വനിത വിങ് പ്രസിഡന്റ് സഫിയ മൊയ്തീൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ ഈദുൽ ഇത്തിഹാദ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഒ.കെ. ഇബ്രാഹിം വനിത കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി റീന സലീം ആമുഖ പ്രഭാഷണം നടത്തി. സ്വാഗതസംഘം കോഓഡിനേറ്റർ ഇസ്മായിൽ ഏറാമല ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. തിരൂർ നഗരസഭ ചെയർപേഴ്സൺ നസീമ ടീച്ചർ മുഖ്യാതിഥിയായി. കെ.എം.സി.സി നേതാക്കളായ റയീസ് തലശ്ശേരി, പി.വി. നാസർ, വനിത വിങ് നേതാക്കളായ റിയാന സലാം, റാബിയ സത്താർ, സുഹറാബി മനാഫ്, ഹയറുന്നിസ, തസ്നീം കമറുന്നിസ, ലൈല കബീർ, സഫിയ അഷ്റഫ്, സകീന മൊയ്ദീൻ, സാജി ഫൈസൽ, സുലൈഖ, റഫീന അഹ്മ്മദ്, നബീസത്ത്, റാബിയ ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു. ട്രഷറർ നജ്മ സാജിദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.