അബൂദബി: സൈക്കിള്‍ ചവിട്ടുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് കാസര്‍കോട് സ്വദേശി അബൂദബിയില്‍ മരണപ്പെട്ടു. കാസർക്കോട് വിദ്യാനഗര്‍ പന്നിപ്പാറ അബൂബക്കര്‍-നബീസ ദമ്പതികളുടെ മകന്‍ സയ്യിദ് ആസിഫ് അബൂബക്കര്‍ (51) ആണ് ഞായറാഴ്ച വൈകീട്ട് മരിച്ചത്. അബൂദബി മുറൂര്‍ റോഡിലെ ഇന്ത്യന്‍ സ്‌കൂളിന് സമീപം ആസിഫ് താമസിക്കുന്ന വീടിന് പരിസരത്ത് സൈക്കിളില്‍ യാത്ര ചെയ്യവേ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
കുടുംബസമേതം വര്‍ഷങ്ങളായി അബൂദബിയിലാണ് താമസം. ഹൈറുന്നിസയാണ് ഭാര്യ. ശാമില്‍, ഷംല, ഷാസില എന്നിവര്‍ മക്കളാണ്. അബൂദബി മുറൂര്‍ റോഡിലെ അല്‍ ജസീറ ക്ലബിന് എതിര്‍വശം എമിറേറ്റ്‌സ് സെന്‍റര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് കമ്പനിയില്‍ എച്ച്.ആര്‍. വിഭാഗത്തിലാണ് ആസിഫ് അബൂബക്കര്‍ ജോലി ചെയ്യുന്നത്. ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.