റാസല്‍ഖൈമ: എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിന് ഗള്‍ഫ് അടക്കം ഇന്ത്യക്ക് പുറത്തുള്ള 12 നാഷനല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് യു.ജി (നീറ്റ്-യു.ജി) പരീക്ഷാകേന്ദ്രങ്ങള്‍ നിര്‍ത്തലാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിഷേധവുമായി റാക് കേരള സമാജം. ഗള്‍ഫ് നാടിലുള്ളവര്‍ ഇവിടെ പരിശീലന ക്ലാസുകളില്‍ പങ്കെടുത്ത് തയാറെടുപ്പുകള്‍ നടത്തിയാണ് പരീക്ഷയെഴുതാറുള്ളത്.
ഇക്കുറി കേന്ദ്ര സര്‍ക്കാറിന്റെ തലതിരിഞ്ഞ നടപടിയില്‍ പരീക്ഷയെഴുതണമെങ്കില്‍ വിദ്യാര്‍ഥികള്‍ ഇന്ത്യയിലെത്താന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. യാത്രാ നിരക്കില്‍ വിമാന കമ്പനികള്‍ക്കൊന്നും ഒരു നിയന്ത്രണവുമില്ലാത്തത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണെന്ന് സമാജം ഭാരവാഹികളായ പ്രസിഡന്റ് നാസര്‍ അല്‍ദാന, സെക്രട്ടറി സജി വരിയങ്ങാട്, ട്രഷറര്‍ ഷാനവാസ് എന്നിവര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം രണ്ട് കേന്ദ്രങ്ങള്‍ ദുബൈയിലുണ്ടായിരുന്നു. ഈ കേന്ദ്രങ്ങളെ ഒഴിവാക്കിയത് വിദ്യാര്‍ഥികളില്‍ മന$സംഘര്ഷമുണ്ടാക്കുന്നതാണെന്നും അധികൃതര്‍ കണ്ണ് തുറക്കണമെന്നും സമാജം ഭാരവാഹികള്‍ വാർത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.