ദുബൈ: ദുബൈയിലെ പുതിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി സതീഷ് കുമാര്‍ ശിവന് ചുമതലയേറ്റു. കോൺസൽ ജനറലായിരുന്നു ഡോ. അമൻ പുരിക്ക് പുതിയ ചുമതല നൽകപ്പെട്ടതിനെ തുടർന്നാണ് നിയമനം. 2005 ബാച്ച് ഇന്ത്യന്‍ ഫോറിന് സര്‍വിസ് ഉദ്യോഗസ്ഥനാണ് സതീഷ് കുമാര്‍ ശിവന്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ (എം.ഇ.എ) ഡല്‍ഹിയില്‍ മൂന്നു വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
എം.ഇ.എയില്‍ ജോയന്റ് സെക്രട്ടറിയായാണ് അദ്ദേഹത്തിന്റെ അവസാന നിയമനം. നേരത്തേ ദക്ഷിണകൊറിയയിലെ സോളില്‍ ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും വാഷിങ്ടണ്‍ ഇന്ത്യന്‍ എംബസിയില്‍ ഫസ്റ്റ് സെക്രട്ടറിയായും വിദേശകാര്യ മന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ദുബൈയിലെത്തി ചുമതലയേറ്റ അദ്ദേഹം കോൺസുലേറ്റിലെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന അർപ്പിക്കുന്ന ചിത്രങ്ങൾ അധികൃതർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.