മുളിയാർ കൂട്ടായ്മയുടെ പുതിയ ഭാരവാഹികൾ
ഷാര്‍ജ: കാസര്‍കോട് ജില്ലയിലെ മുളിയാര്‍ പഞ്ചായത്ത് നിവാസികളുടെ യു.എ.ഇ കൂട്ടായ്മ 2025-2026 വർഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. ഉദയൻ കോട്ടൂർ (ചെയര്മാന്), ഗോപി മുളിയാർ (പ്രസിഡന്റ്), രാഘവൻ മുണ്ടക്കൈ (ജനറൽ സെക്രട്ടറി), പ്രവീൺരാജ് മഞ്ചക്കൽ (ട്രഷറർ), ശ്യം പുത്യമൂല (പ്രോഗ്രാം കൺവീനർ), ബാലചന്ദ്രൻ കോട്ടൂർ (ഓഡിറ്റർ), സുരേഷ് നെയ്യങ്കയം (വൈസ് പ്രസിഡന്റ്), പ്രനീഷ് ഇരിയണ്ണി (ജോയന്റ് സെക്രട്ടറി), രദീപ് പാണൂർ (ജോയന്റ് ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.
ഷാർജയിലെ മിയ മാളിൽ നടന്ന മുളിയാർ കൂട്ടയ്മയുടെ ജനറല്‍ബോഡി യോഗത്തില്‍ പ്രസിഡന്റ് സന്തോഷ് നരിക്കോൾ അധ്യക്ഷനായിരുന്നു. ചെയര്മാന് ചന്ദ്രൻ കൈലാസം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സന്തോഷ് ബാവിക്കര പ്രവർത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ പ്രദീപ് വള്ളിയോടനും ഓഡിറ്റ് റിപ്പോര്‍ട്ട് പ്രസന്നൻ പേരടുക്കവും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.