പാനൂർ പാലിയേറ്റീവ് ദുബൈ ചാപ്റ്റർ സംഘടിപ്പിച്ച സുഹൂർ സഫാരി ഗ്രൂപ് എം.ഡി സൈനുൽ ആബിദീൻ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: പാനൂർ പാലിയേറ്റിവ് ദുബൈ ചാപ്റ്റർ ഖിസൈസിൽ നടത്തിയ സുഹൃദ്സംഗമം ജനപങ്കാളിത്തവും സഹായവാഗ്ദാനങ്ങളും കൊണ്ട് വേറിട്ട അനുഭവമായി. പാനൂർ പാലിയേറ്റിവിന്റെ പുതിയ കാൽവെപ്പായ ഫിസിയോതെറപ്പി കോളജിന്റെ പദ്ധതികളുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ പി.പി.സുലൈമാൻ ഹാജി അധ്യക്ഷനായി. സഫാരി ഗ്രൂപ് എം.ഡി സൈനുൽ ആബിദീൻ ഉദ്ഘാടനം ചെയ്തു.
ഫിസിയോതെറപ്പി, മെറ്റേണിറ്റി വാർഡ്, ലാബ് ടെക്നീഷ്യൻ, പി.എസ്.സി കോച്ചിങ് സെന്റർ, നീറ്റ് എൻട്രൻസ് ട്രെയിനിങ് തുടങ്ങിയ കോഴ്സുകൾ പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ചാപ്റ്റർ ഡയറക്ടർ പി.കെ. റഹീം വിശദീകരിച്ചു. അദ്ദേഹം ആദ്യ ഓഹരി ശൈഖ് മഹമൂദ് പാനൂരിൽ നിന്നും സ്വീകരിച്ചു.
പൊട്ടങ്കണ്ടി ഇസ്മാഈൽ, അൻസാരി തില്ലങ്കേരി, നാസർ പോക്കറാട്ടിൽ, ഡോ.ഷൗക്കത്ത് അലി, പൂവത്താൻകണ്ടി അഷ്റഫ്, കെ.വി. ഇസ്മാഈൽ, വൈ.എം. മുജീബ് തുടങ്ങിയവർ സംസാരിച്ചു. എം.വി. നിസാർ സ്വാഗതവും നൗഫൽ അബ്ബാസ് നന്ദിയും പറഞ്ഞു. കെ.എം. റഈസ്, ഒ.പി. ഷാഹിദ്, സിദ്ദീഖ് മരുന്നൻ, പി.പി. ഷരീഫ്, അബ്ദുൽസലാം, റാഷിദ് പൊന്നാരത്ത്, കെ. സഹീർ എന്നിവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.