ദു​ബൈ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ എ​ൻ.​എം. പ​ണി​ക്ക​ർ സം​സാ​രി​ക്കു​ന്നു

എ​ൻ.​എം. പ​ണി​ക്ക​ർ ബ്രൂ​ണെ-​ഇ​ന്ത്യ ട്രേ​ഡ് ക​മീ​ഷ​ണ​ർ

ദു​ബൈ: ബ്രൂ​ണെ​യു​ടെ ഇ​ന്ത്യ കോ​മ​ൺ​വെ​ൽ​ത്ത് ട്രേ​ഡ് കൗ​ൺ​സി​ൽ ക​മീ​ഷ​ണ​റാ​യി മ​ല​യാ​ളി​യും ദു​ബൈ എ​ക്‌​സ്‌​പെ​ർ​ട്ട് യു​നൈ​റ്റ​ഡ് മ​റൈ​ൻ സ​ർ​വി​സ് ക​മ്പ​നി സ്ഥാ​പ​ക ചെ​യ​ർ​മാ​നു​മാ​യ എ​ൻ.​എം. പ​ണി​ക്ക​ർ നി​യ​മി​ത​നാ​യി. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും (എം.​ഇ.​എ) ഇ​ന്ത്യ​ൻ ഇ​ക്ക​ണോ​മി​ക് ട്രേ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ​യും (ഐ.​ഇ.​ടി.​ഒ) ശി​പാ​ർ​ശ​ക​ളെ തു​ട​ർ​ന്നാ​ണ് നി​യ​മ​നം.

ചെ​ന്നൈ​യി​ലെ ഐ.​ടി.​സി ഗ്രാ​ൻ​ഡ് ചോ​ള ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​യി​ലെ ബ്രൂ​ണെ ദാ​റു​സ്സ​ലാം ഹൈ​ക​മീ​ഷ​ണ​ർ ഡാ​റ്റോ അ​ലാ​ഹു​ദ്ദീ​ൻ മു​ഹ​മ്മ​ദ് താ​ഹ​യി​ൽ​നി​ന്ന്​ എ​ൻ.​എം. പ​ണി​ക്ക​ർ ട്രേ​ഡ് ക​മീ​ഷ​ണ​ർ പ​ദ​വി സ്വീ​ക​രി​ച്ച​താ​യി അ​ദ്ദേ​ഹം ദു​ബൈ​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മ​റൈ​ൻ മേ​ഖ​ല​യി​ലെ വ​ർ​ധി​ച്ചു​വ​രു​ന്ന തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത്​ കേ​ര​ള​ത്തി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​ന കേ​ന്ദ്രം സ്ഥാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി എ​ൻ​ജീ​നി​യ​റി​ങ്​ കോ​ള​ജി​ലാ​ണ്​ പ​രീ​ല​ന കേ​ന്ദ്രം സ്ഥാ​പി​ക്കു​ക. മ​റൈ​ൻ മേ​ഖ​ല​യി​ൽ ത​ൽ​പ​ര​രാ​യ 10 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക്​ ആ​റു​മാ​സ​ത്തെ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കും.

ഓ​ണ​റ​റി ട്രേ​ഡ് ക​മീ​ഷ​ണ​ർ എ​ന്ന നി​ല​യി​ൽ ബ്രൂ​ണെ​യും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര ക​രാ​റു​ക​ൾ സു​ഗ​മ​മാ​ക്കു​ക, വ്യാ​പാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ചു​മ​ത​ല​ക​ൾ പ​ണി​ക്ക​ർ വ​ഹി​ക്കും. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ഉ​ഭ​യ​ക​ക്ഷി സാ​മ്പ​ത്തി​ക ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം മ​റൈ​ൻ വ്യ​വ​സാ​യ​ത്തെ വ​ള​ർ​ത്തു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള പ​രി​പാ​ടി​ക​ളി​ലും സം​രം​ഭ​ങ്ങ​ളി​ലും സ​ജീ​വ​മാ​കു​മെ​ന്ന് പ​ണി​ക്ക​ർ പ​റ​ഞ്ഞു.

വേ​ൾ​ഡ്​ മ​ല​യാ​ളി കൗ​ൺ​സി​ൽ മി​ഡി​ലീ​സ്റ്റ് റീ​ജ്യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജെ​റോ വ​ർ​ഗീ​സും അ​ജ്‌​മാ​ൻ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ്​ ഡ​യ​സ് ഇ​ടി​ക്കു​ള​യും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - NM Panicker Brunei-India Trade Commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.