ദുബൈ: ദുബൈയിൽ രജിസ്റ്റർചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾ അടുത്ത രണ്ടുവർഷം പാർക്കിങ് ഫീസ് അടക്കേണ്ടതില്ലെന്ന് ആർ.ടി.എ അറിയിച്ചു. പരിസ്ഥിതി മലിനീകരണം ഒഴിവാക്കുന്നതിെൻറ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ആർ.ടി.എയുടെ ഓഫർ.
ഇതിനായി വാഹന ഉടമകൾ ആർ.ടി.എയെ സമീപിക്കേണ്ടതില്ല. ദുബൈയിൽ രജിസ്റ്റർ ചെയ്ത എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും ഓട്ടോമാറ്റിക് ആയി ഇളവ് ലഭിക്കും. കഴിഞ്ഞ ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ ഇളവ് ലഭിക്കുമെന്ന് ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സി.ഇ.ഒ മൈത ബിൻ അദയ് പറഞ്ഞു.മറ്റു എമിറേറ്റുകളിൽ രജിസ്റ്റർചെയ്ത വാഹനങ്ങൾ ദുബൈയിലെത്തിയാൽ പാർക്കിങ് ഫീസ് നൽകേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.