'അവസരങ്ങളിലേക്കൊരു ഗേറ്റ് വേ' എന്ന ടാഗ് ലൈനോടെ ഐ.പി.ഒ പ്രഖ്യാപിച്ചിരിക്കുകയാണ് ദുബൈ ഗവൺമെന്‍റിന് കീഴിലെ പ്രധാന കമ്പനികളിലൊന്നായ സാലിക്. 'ദേവ'യുടെ ഐ.പി.ഒ ആവേശപൂർവ്വം ഏറ്റെടുത്ത നിക്ഷേപകർക്ക് മുന്നിലേക്ക് ഏറെക്കുറെ സമാന സ്വഭാവത്തിലുള്ള ആകർഷകമായ മറ്റൊരു നിക്ഷേപവസരമാണ് ദുബൈ സർക്കാർ ഡി.എഫ്.എം മാർക്കറ്റ് വഴിയുള്ള പബ്ലിക് ലിസ്റ്റിങ്ങിലൂടെ ചെയ്തിരിക്കുന്നത്. ജനപ്രിയ ഷെയറുകളുടെ ലിസ്റ്റിങ്ങിലൂടെ തങ്ങളുടെ ഷെയർ/ ക്യാപിറ്റൽ മാർക്കറ്റ് സെഗ്മെന്‍റിനെ ഇകോണമിയുടെ പ്രധാന ഭാഗമാക്കി ഉയർത്തിക്കൊണ്ടുവരിക തന്നെയാണ് പ്രധാനമായി ലക്ഷ്യം വെക്കുന്നത്.
ദുബൈ ആർ.ടി.എക്ക് കീഴിൽ 2007ലാണ് സാലിക്ക് നിലവിൽ വരുന്നത്. ദുബൈയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ തോതിൽ പങ്കാളികളാവാൻ സാലിക്കിന് കഴിഞ്ഞിട്ടുണ്ട്. ദുബൈയുടെ 2040 അർബൻ മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായി അഞ്ച് ശതകോടി ദിർഹത്തിന്‍റെ പദ്ധതികളാണ് കണ്ടിട്ടുള്ളത്. അതിൽ മൂന്ന് ശതകോടിയുടെ പദ്ധതി സാലിക്ക് അതോറിറ്റിയുടെ കീഴിലാണ് വരുന്നത്. സാലിക്കിന്‍റെ 24.9 ശതമാനം ഓഹരിയുടെ ഫ്ലോട്ടിങ്ങിലൂടെ തങ്ങളുടെ 186കോടി ഷെയറുകളാണ് സാലിക്ക് പബ്ലിക്കിനായി തുറന്നുവെച്ചിരിക്കുന്നത്. കേവലം രണ്ട് ദിർഹം മാത്രമാണ് നിലവിൽ ഒരു ഷെയറിന് വില നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ദുബൈയിലെ 8 പ്രധാന ടോൾ ഗേറ്റുകൾ ഓപ്പറേറ്റ് ചെയ്യുന്നത് സാലിക്കാണ്. വരുന്ന 49വർഷത്തേക്ക് നിലവിലുള്ള ടോൾ ഗേറ്റുകൾ വഴി പണം പിരിക്കാനും പുതിയവ സ്ഥാപിക്കാനുമുള്ള അവകാശം സാലിക്കിൽ മാത്രം നിക്ഷിപ്തമാണ്. നിലവിൽ 3.6 മില്യൺ വാഹനങ്ങൾ സാലിക്കിൽ രജിസ്റ്റർ ചെയ്തതായി ഉണ്ട്. അതിവേഗം വളരുന്ന സിറ്റി എന്ന അർത്ഥത്തിൽ ഈ കണക്കിൽ വലിയ വാർധനവ് വരും വർഷങ്ങളിൽ പ്രതീക്ഷിക്കുന്നുമുണ്ട്.
വർഷത്തിൽ ഏപ്രിലിലും ഒക്ടോബറിലുമായി രണ്ട് ഡിവിഡന്‍റുകളാണ് സാലിക്ക് ഇൻവെസ്റ്റേഴ്സിന് ഓഫർ ചെയ്യുന്നത്. ഇതിന് പുറമെ നല്ല ഫിനാൻഷ്യൽ പൊസിഷനും പെർഫോമൻസും ഉള്ള കമ്പനി എന്ന നിലയിൽ ഭാവിയിൽ നല്ല രീതിയിലുള്ള കാപിറ്റൽ ഗയിനിന്നും സാധ്യതയുണ്ട്.
ശരീഅഃ കംപ്ലയന്‍റ് സ്‌ട്രക്ചറിങ്ങിലൂടെയാണ് ഇവ ലിസ്റ്റ് ചെയ്യപ്പെടുന്നത് എന്നതും എത്തിക്കൽ ഇൻവെസ്റ്റേഴ്‌സിനെ ഇതിലേക്ക് ആകർഷിക്കാൻ വഴിയൊരുക്കും. ഐ.പി.ഒയുടെ ലീഡ് റെസിവിങ് ബാങ്ക് എന്ന നിലയിൽ എമിറേറ്റ്സ് നാഷണൽ ബാങ്ക് ഓഫ് ദുബൈയുടെ(ഇ.എൻ.ബി.ഡി) ശരീഅഃ സൂപ്പർവൈസറി കമ്മറ്റിയാണ് ഇതിന്‍റെ ശരീഅഃ കംപ്ലയൻസുമായി ബന്ധപ്പെട്ട ഫത്‌വ പുറപ്പെടുവിച്ചിട്ടുള്ളത്. ഡി.എഫ്.എം മാർക്കറ്റ് പ്ലാറ്റ്ഫോമിൽ എൻ.ഐ.എൻ നമ്പറുള്ളവർക്ക് വളരെ വേഗത്തിൽ സബ്സ്ക്രിപ്‌ഷൻ പൂർത്തിയാക്കാൻ കഴിയും. യു.എ.ഇയിലെ ഏകദേശം എല്ലാ പ്രധാന ബാങ്കുകളും സാലിക്ക് ഐ.പി.ഒക്കുള്ള സംവിധാനമൊരുക്കുന്നുണ്ട്. മിനിമം 5000ദിർഹവും പിന്നീട് ആയിരത്തിന്‍റെ അഡീഷണൽ തുകകളുമാണ് സബ്സ്ക്രിപ്ഷനായി അനുവദിക്കുക. റീറ്റൈൽ ഇൻവെസ്റ്റേഴ്സിന് സെപ്റ്റംബർ 13മുതൽ 20 വരെയാണ് സബ്ക്രിപ്‌ഷന് അവസരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.