ആർ.ടി.എ ബസ്​ ഡ്രൈവറായ മലപ്പുറം സ്വദേശി നിര്യാതനായി

ദുബൈ: ദുബൈ റോഡ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റിയിലെ (ആർ.ടി.എ) ബസ്​ ഡ്രൈവറായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി. അരീക്കോട് വടക്കുമുറി സ്വദേശി തിരുത്തപ്പറമ്പൻ മുഹമ്മദ്​ ഹനീഫയാണ്​ (55) മരിച്ചത്​.

മസ്​തിഷ്കാഘാതത്തെ തുടർന്ന്​ ഡി.ഐ.പി എൻ.എം.സി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന്​ തിങ്കളാഴ്ച രാവിലെ പത്തിനാണ്​ മരിച്ചത്​. ദുബൈയിൽ സാമൂഹിക പ്രവർത്തനത്തിൽ സജീവമായിരുന്നു.

പിതാവ്​: ടി.പി. അലി. മാതാവ്​: കെ. ഫാത്തിമ. ഭാര്യ: ഖദീജ (മുക്കം ഓർഫനേജ്​ സ്കൂൾ അധ്യാപിക). മക്കൾ: ദിൽകഷ്​, ആലിയ, ഐഷ. സഹോദരങ്ങൾ: മുഹമ്മദ് അലി, ഷാഫി, റഹ്മത്തുല്ല, മഹ്ബൂബ്, ഫിറോസ്, അൻവർ സാദിഖ്​, റസീന, നഫീസ.

മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കാൻ ശ്രമം നടക്കുന്നതായി ഹംപാസ്​ പ്രതിനിധി അലി മുഹമ്മദ്​ പറഞ്ഞു.

News Summary - obit news Muhammed Haneefa dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.