ജൂലൈയിൽ ഇന്ധന വില കുറയും

ദുബൈ: ജൂലൈയിൽ ഇന്ധന വിലയിൽ കുറവ്​ വരുത്താൻ ഇന്ധന വില നിർണ്ണയ കമ്മിറ്റി തീരുമാനിച്ചു.
 പെട്രോളിന്​ രണ്ട്​ ശതമാനംവരെ കുറവായിരിക്കും ഉണ്ടാവുക. അന്താരാഷ്​ട്ര വിപണിയിലെ ക്രൂഡോയിൽ വിലയെ അടിസ്​ഥാനമാക്കി ഉൗർജ മന്ത്രാലയത്തിലെ ഉദ്യോഗസ്​ഥരും വിതരണകമ്പനികളുടെ പ്രതിനിധികളും ചേർന്നാണ്​ ഒാരോ മാസവും വില നിശ്​ചയിക്കുക. അടുത്ത മാസം മുതൽ എണ്ണ ഉൽപാദനം കൂട്ടാൻ ഒ​െപക്​ തീരുമാനിച്ചിരുന്നു. പ്രതിദിനം 10 ലക്ഷം ബാരൽ വീതം ഉൽപാദനം കൂട്ടാനാണ്​ തീരുമാനിച്ചിരിക്കുന്നത്​. അടുത്ത മാസം നിലവിൽ വരുന്ന വില (ബ്രാക്കറ്റിൽ പഴയ വില). അൺ ലെഡഡ്​ പെട്രോൾ 98 സൂപ്പർ 2.56 (2.63) ദിർഹം.  അൺ ലെഡഡ്​ പെട്രോൾ 95 സ്​പെഷ്യൽ 2.45 (2.51) ദിർഹം. പെട്രോൾ ഇ പ്ലസ്​ 2.37 (2.44), ഡീസൽ 2.66(2.71).

Tags:    
News Summary - oil price-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.