ദുബൈ: ദുബൈ എയർഷോയുടെ രണ്ടാം ദിനത്തിലും പ്രദർശനം കാണാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എത്തി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ശെശഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും അടക്കം ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു.
റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ സുഖോയ് സു-75 കണ്ടാണ് സന്ദർശനം ആരംഭിച്ചത്. പിന്നീട് എയർ ബസ് കമ്പനിയുടെ പവലിയനിലെത്തി ഏറ്റവും പുതിയ വിമാനങ്ങളും സേവനങ്ങളും വീക്ഷിച്ചു. തുടർന്ന് മേളയുടെ പ്രധാന ആകർഷണമായ ബോയിങ്ങിെൻറ 777X9 വൈഡ് ബോഡി വിമാനവും സന്ദർശിച്ചു. പിന്നീട് എമിറേറ്റ്സിെൻറയും പ്രമുഖ യു.എ.ഇ കമ്പനികളുടെയും പ്രദർശനങ്ങൾ സന്ദർശിച്ചശേഷം തിങ്കളാഴ്ചത്തെ വ്യോമപ്രകടനങ്ങളും വീക്ഷിച്ചാണ് മടങ്ങിയത്.
അതിനിടെ, ചരക്ക് കൊണ്ടുപോകുന്നതിനുള്ള ശേഷി വർധിപ്പിക്കുന്നതിനായി എമിറേറ്റ്സ് ഒരു ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് കമ്പനി ചെയർമാനും ചീഫ് എക്സിക്യൂട്ടിവുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം പറഞ്ഞു. ആഗോള മാർക്കറ്റിൽ കാർഗോ വിമാനങ്ങളുടെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതിെൻറ ഭാഗമായി മൊത്തം 704 മില്യൺ ഡോളർ മൂല്യമുള്ള രണ്ട് ബോയിങ് 777 ഫ്രൈറ്ററുകൾക്ക് ദുബൈ എയർ ഷോയിൽ വെച്ച് ഓർഡർ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.