ദുബൈ: ഓണാഘോഷങ്ങളുടെ ഭാഗമായി മുഴുവൻ ലുലു ഷോറൂമുകളിലും ഒരാഴ്ച നീളുന്ന ഓണം പ്രമോഷൻ തുടരുന്നു. പലചരക്കുകൾ, ഏറ്റവും പുതിയ ഉൽപന്നങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങിയ ശേഖരമാണ് ലുലുവിൽ സന്ദർശകരെ കാത്തിരിക്കുന്നത്.
ദുബൈയിലെ ലുലു ഖിസൈസിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ എം. എ സലീം പ്രമോഷൻ ഉദ്ഘാടനം ചെയ്തു. ഓണാഘോഷങ്ങൾക്കായുള്ള എല്ലാ ഉൽപന്നങ്ങളും ഉപഭോക്താക്കൾക്ക് ലുലു ഉറപ്പുനൽകുന്നതായി എം.എ. സലീം പറഞ്ഞു. ചക്ക, പരിപ്പ്, അട, ഈത്തപ്പഴം, പാലട, ഷുഗർ ഫ്രീ പായസം, സേമിയ തുടങ്ങി 14 ഇനം പായസങ്ങൾ, കൂടാതെ പഴയിടം മോഹനൻ നമ്പൂതിരിയുടെ 22 ഇനങ്ങൾ അടങ്ങിയ ഓണസദ്യയും ഇത്തവണ സജ്ജമാക്കിയിട്ടുണ്ട്. ആഗസ്റ്റ് 28 വരെ സദ്യ ഓൺലൈനായി ബുക്ക് ചെയ്യാം. അബൂദബി, ദുബൈ, ഷാർജ, അൽഐൻ എന്നിവിടങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലാണ് പ്രത്യേക ഓണച്ചന്ത പ്രവർത്തിച്ചുവരുന്നത്. ആഗസ്റ്റ് 29നും സെപ്റ്റംബർ രണ്ടിനും ഓണസദ്യ ഷോറൂമുകളിലും ലഭ്യമാകും. പ്രമോഷൻ സെപ്റ്റംബർ രണ്ടിന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.