ദുബൈ: യു.എ.ഇയിലെ എട്ട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഉമ സംഘടിപ്പിക്കുന്ന ഓണാഘോഷം ഈമാസം 13ന് നടക്കും. ലുലു പൊന്നോണം എന്ന പേരിലാണ് ആഘോഷം. യുനൈറ്റഡ് മലയാളി അസോസിയേഷനും ലുലുവും കൈകോർത്താണ് വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുന്നത്. രാവിലെ 7.30 മുതൽ രാത്രി 10.30 വരെ ദുബൈ അൽ നാസർ ലിഷർ ലാൻഡിലാണ് ആഘോഷം.
വൈകീട്ട് 6.30ന് കെ.എസ്. പ്രസാദിന്റെ സംവിധാനത്തിൽ മിമിക്സ്-സംഗീത ഷോ അരങ്ങേറും. ഗായകരായ നിത്യ മാമൻ, വിവേകാനന്ദൻ, നിസാം, വൈഗ തുടങ്ങിയ കലാകാരൻമാർ എത്തും. നാലായിരത്തോളം പേർ ഓണാഘോഷത്തിൽ പങ്കെടുക്കും. പരിപാടിയുടെ ബ്രോഷർ ജനറൽ കൺവീനർ ടി.ടി. യേശുദാസ് ലുലു ഗ്രൂപ് റീജനൽ ഡയറക്ടർ കെ.പി തമ്പാന് നൽകി പ്രകാശനം ചെയ്തു.
ലുലു ഗ്രൂപ് പ്രതിനിധികളായ വി.സി സലിം, ഫദലു, സക്കീർ, വിവിധ സംഘടന ഭാരവാഹികളായ കെ.കെ നാസർ, കരിം വെങ്കിടങ്ങ്, ഖാലിദ് തൊയക്കാവ്, ജയപ്രകാശ്, അജിത്, കലാധർ ദാസ്, അശോക് പിള്ള എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.