അബൂദബി: കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി അബൂദബിയിൽ ഒന്നര ലക്ഷത്തിലധികം പേരെ ഇതുവരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിലോ ഭവനങ്ങളിൽ ഐസൊലേഷനിലോ പാർപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. അബൂദബി പബ്ലിക് ഹെൽത്ത് സെൻററിെൻറയും വിവിധ അതോറിറ്റികളുടെയും സഹകരണത്തോടെ കോവിഡ് വ്യാപനം കുറക്കാൻ അബൂദബിയിൽ 70ലധികം ക്വാറൻറീൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് വെളിപ്പെടുത്തി. യു.എ.ഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് കോവിഡ് വാക്സിെൻറ മൂന്നാം ഘട്ട പരീക്ഷണത്തിൽ പങ്കാളിയായി.
കോവിഡ്-19 വാക്സിെൻറ ആദ്യ ഡോസ് അദ്ദേഹം സ്വീകരിച്ചു. രോഗ പ്രതിരോധത്തിെൻറ മുൻനിരയിൽ പ്രവർത്തിക്കുന്നവർക്ക് കോവിഡിൽനിന്ന് സുരക്ഷ ഉറപ്പാക്കുന്നതിനും നേരിടേണ്ടിവരുന്ന അപകട സാഹചര്യങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പാക്കാനും ഇവർക്കെല്ലാം വാക്സിൻ നൽകാൻ ആഗ്രഹിക്കുന്നതായും മന്ത്രി പറഞ്ഞു. കോവിഡ് വാക്സിൻ അടിയന്തരമായി ഉപയോഗിക്കാൻ യു.എ.ഇ അംഗീകാരം നൽകിയിട്ടുണ്ട്. രോഗ പ്രതിരോധ രംഗത്ത് മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരാണ് രോഗബാധിതരുമായി ഏറ്റവുമധികം ഇടപെടുന്നത്. അതുകൊണ്ടാണ് ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ ലഭ്യമാക്കുന്നതെന്നും അവരുടെ സുരക്ഷയും സംരക്ഷണവും ലക്ഷ്യമാക്കിയാണിതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.