ഷാർജ: ഒമ്പതാം ക്ലാസിലും അതിൽ താഴെയുമുള്ള ക്ലാസുകളിലും പഠിക്കുന്ന കുട്ടികളുള്ള ഷാർജയിലെ സർക്കാർ കാര്യാലയങ്ങളിൽ പ്രവർത്തിക്കുന്ന വനിത ജീവനക്കാർക്ക് ഒരാഴ്ചത്തെ പ്രത്യേക അവധി നൽകാൻ മാനവ വിഭവശേഷി ഡയറക്ടറേറ്റ് തീരുമാനിച്ചു. കിരീടാവകാശിയും ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നിർദേശത്തെത്തുടർന്നാണ് തീരുമാനം. പ്രത്യേക അവധിക്ക് ശേഷം ഈ ഗണത്തിൽപ്പെട്ട അമ്മമാരെ മാർഗനിർദേശങ്ങളും വ്യവസ്ഥകളും പാലിച്ച് വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് ഷാർജ മീഡിയ ഓഫിസ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.