ഫുജൈറ: കവയിത്രി സുഗതകുമാരിയുടെ അനുസ്മരണാർഥം മലയാളം മിഷൻ നടത്തുന്ന ആഗോള കാവ്യാലാപന മത്സരത്തിലേക്ക് ഫുജൈറ ചാപ്റ്ററിൽ നിന്ന് മത്സരാർഥികളെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച ‘സുഗതാഞ്ജലി ’കാവ്യാലാപന മത്സരം പ്രമുഖ സാഹിത്യകാരനും റേഡിയോ മലയാളം പ്രോജക്ട് ഹെഡുമായ ജേക്കബ് എബ്രഹാം ഉദ്ഘാടനം ചെയ്തു.
ചാപ്റ്റർ ചെയർമാൻ ഡോ. പുത്തൂർ റഹ്മാൻ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ യു.എ.ഇ കോഓഡിനേറ്റർ കെ.എൽ. ഗോപി ആശംസ നേർന്നു. സൈമൻ സാമുവേൽ സ്വാഗതവും ചാപ്റ്റർ സെക്രട്ടറി ഷൈജു രാജൻ നന്ദിയും പറഞ്ഞു. ചാപ്റ്റർ കോഓഡിനേറ്റർ രാജശേഖരൻ വല്ലത്ത് മലയാളം മിഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ നിന്ന് ഫാത്തിമ ഹുദാ, സിയോന മറിയം ഷൈജു, അസ്സ ഫാത്തിമ എന്നിവരും ജൂനിയർ വിഭാഗത്തിൽ നിന്ന് ഏലിയാസ് എൻ. സിജി, അയന മനോജ്, രുദ്ര പ്രസാദ് എന്നിവരും സീനിയർ വിഭാഗത്തിൽ നിന്ന് ജോസിൻ ജോയിമോനും വിജയികളായി.
എഴുത്തുകാരായ ഡോ. ബിജു ബാലകൃഷ്ണനും ഷിബി നിലാമുറ്റവും മത്സരം അവലോകനം നടത്തി. ചാപ്റ്റർ കൺവീനർ സവിത കെ. നായർ, നമിത പ്രമോദ് എന്നിവർ മത്സരം നിയന്ത്രിച്ചു. ചാപ്റ്റർ പ്രസിഡന്റ് വിത്സൺ പട്ടാഴി, ജോയന്റ് സെക്രട്ടറി സറീന ഒ.വി, ജോയന്റ് കൺവീനർ മെഹർബാൻ ബദറുദ്ദീൻ, അക്കാദമിക് ചെയർമാൻ ഡോ. ജോബി ജോർജ്, ചാപ്റ്റർ മുൻ ഭാരവാഹികളായ സജ്ജീവ് മേനോൻ, സന്തോഷ് ഓമല്ലൂർ, ചാപ്റ്റർ കമ്മിറ്റി അംഗങ്ങളായ അജിത രാധാകൃഷ്ണൻ, ബിനോയ് വർഗീസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.