അ​ബൂ​ദ​ബി സെ​ന്‍റ് ജോ​ര്‍ജ് ഓ​ര്‍ത്ത​ഡോ​ക്‌​സ് ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ന്ന കു​രു​ത്തോ​ല പെ​രു​ന്നാ​ള്‍

ഓശാന പെരുന്നാൾ ആചരിച്ചു

ദുബൈ: യു.എ.ഇയിലെ വിവിധ പള്ളികളിൽ ഓശാന പെരുന്നാൾ ആചരിച്ചു. ഷാർജ സെന്‍റ് മേരിസ് ജാക്കോബൈറ്റ് സിറിയൻ സൂനോറോ പാട്രിയർക്കൽ ദേവാലയത്തിൽ ഓശാന ശുശ്രൂഷകൾ നടന്നു. കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. പ്രഭാത പ്രാർഥനയും ഓശാനയുടെ പ്രധാന ശുശ്രൂഷകളും നടത്തി. ദേവാലയത്തിന് ചുറ്റുമുള്ള പ്രദക്ഷിണവും നടന്നു. വിശുദ്ധ കുർബാനയും നേർച്ചയും ക്രമീകരിച്ചിരുന്നു.

അബൂദബി സെന്‍റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ ഓശാന ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാദർ തോമസ് ജോളി മുഖ്യകാർമികത്വം വഹിച്ചു. റാസൽഖൈമ സെന്‍റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിലെ ഓശാന പെരുന്നാളിന് തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ ക്ലിമീസ് മുഖ്യകാർമികത്വം വഹിച്ചു.

അബൂദബി: അബൂദബി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഓശാന പെരുന്നാള്‍ ശുശ്രൂഷയും കുരുത്തോലകള്‍ ഏന്തിയ പ്രദക്ഷിണവും നടന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മുഖ്യ കാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാ. എല്‍ദോ എം. പോള്‍, കത്തീഡ്രല്‍ ട്രസ്റ്റി ശ്രീമാന്‍ തോമസ് ജോര്‍ജ്, കത്തീഡ്രല്‍ സെക്രട്ടറി ഐ. തോമസ്, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി. പെസഹ, ദുഃഖവെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ പ്രത്യേക കുര്‍ബാനയും പ്രാര്‍ഥനകളും നടക്കും.

Tags:    
News Summary - Oshana perunnal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.