2,992 സ്​ഥലങ്ങളിൽ കൂടി ഷാർജയിൽ പാർക്കിങ്​ ഫീസ്​

ഷാർജ: എമിറേറ്റിലെ 2,992 സ്ഥലങ്ങളിൽ കൂടി പാർക്കിങ്​ ഫീസ്​ ഏർപ്പെടുത്തിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. മുവൈലയിലാണ്​ ഏറ്റവും കൂടുതൽ പ്രദേശങ്ങളിൽ പെയ്​ഡ്​ പാർക്കിങ്​ ഏർപ്പെടുത്തിയത്​. ഇവിടെ 1,755 സ്​ഥലങ്ങൾ പെയ്​ഡ്​ പട്ടികയിൽ പെടുത്തിയപ്പോൾ അൽ നഹ്ദ (651), അൽ താവൂൻ (586) എന്നിവിടങ്ങളിലും ഫീസ്​ ഈടാക്കും.

ഷാർജ നഗരത്തിലെ സുപ്രധാന മേഖലകളിൽ, പൊതു പാർക്കിങ്​ സ്ഥലങ്ങൾ എന്നിവ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ്​ നടപടി. അവിടെ പാർക്കിങ്​ ചിഹ്നങ്ങളും മീറ്ററുകളും സജ്ജീകരിച്ചു. മൂൻകൂട്ടി പാർക്കിങ് സ്ഥലങ്ങൾ ബുക്ക് ചെയ്യാനും മൊബൈൽ ഫോൺ ഉപയോഗിച്ച് പണമടക്കാനും സൗകര്യമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.