ദുബൈ: ഇന്ത്യൻ പാസ്പോർട്ടിൽ സർ നെയിം ചേർക്കാതെ ഒറ്റപ്പേര് മാത്രമുള്ളവർക്ക് മുന്നറിയിപ്പുമായി നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്‍റർ (എൻ.എ.ഐ.സി). സന്ദർശക വിസയിൽ എത്തുന്ന 'ഒറ്റപ്പേരുകാർക്ക്' യു.എ.ഇയിലേക്ക് പ്രവേശനാനുമതി നൽകില്ലെന്ന് എൻ.എ.ഐ.സി അറിയിച്ചു. എന്നാൽ, റസിഡന്‍റ് വിസക്കാർക്ക് ഈ നിയമം ബാധകമല്ല.
'മുഹമ്മദ്' എന്ന പേര് മാത്രം പാസ്പോർട്ടിൽ രേഖപ്പെടുത്തിയവർക്ക് സന്ദർശനം അനുവദിക്കില്ലെന്ന് ഉദാഹരണമായി അധികൃതർ പറഞ്ഞു.
പാസ്പോർട്ടിൽ 'ഗിവൺ നെയിം' മാത്രം നൽകിയവർക്കാണ് ഇത് തിരിച്ചടിയാകുന്നത്. നേരത്തേ അയാട്ട ഇത്തരം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ ഇത് കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്. വ്യാജ വിസക്കാരെ പിടികൂടുന്നതിനാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.