ദുബൈയിലെ സൈക്കിൾ ട്രാക്കിലൂടെ ഇ- സ്കൂട്ടർ ഓടിക്കാൻ അനുമതി

ദുബൈ: ബുധനാഴ്ച മുതൽ സൈക്കിൾ ട്രാക്കിലൂടെ ഇ-സ്കൂട്ടറും ഓടിക്കാമെന്ന്​ ദുബൈ പൊലീസും ആർ.ടി.എയും അറിയിച്ചു. ആദ്യ ഘട്ടത്തിൽ 10 മേഖലകളിലാണ്​ അനുമതി നൽകിയിരിക്കുന്നത്​. ദുബൈയെ സൈക്കിൾ സൗഹൃദ നഗരമാക്കുകയും ഇ-സൈക്കിൾ വ്യാപിപ്പിക്കുകയും ചെയ്യുക എന്ന സർക്കാർ നയത്തിന്‍റെ ഭാഗമാണ്​ നടപടി.

ജുമൈറ ലേക്​ ടവേഴ്​സ്​, ദുബൈ ഇന്‍റർനെറ്റ്​ സിറ്റി, ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ബൂലെവാദ്​, അൽ റിഗ്ഗ, സെക്കൻഡ്​ ഡിസംബർ സ്​ട്രീറ്റ്​, പാം ജുമൈറ, സിറ്റി വാക്ക്​ എന്നിവിടങ്ങളിലാണ്​ ആദ്യ ഘട്ടത്തിൽ അനുമതി നൽകിയിരിക്കുന്നത്​.

ഖിസൈസ്​, മൻഖൂൽ, കറാമ എന്നിവിടങ്ങളിലെ നിർദിഷ്ട ട്രാക്കുകളിലും ഇ-സ്കൂട്ടർ ഇറക്കാം. ജനസാന്ദ്രത, വികസന മേഖല, മെട്രോ സ്​റ്റേഷൻ, ബസ്​, ഗതാഗത സുരക്ഷ എന്നിവ അടിസ്ഥാനമാക്കിയാണ്​ ഈ മേഖലകളെ തെരഞ്ഞെടുത്തത്​.

നാല്​ കമ്പനികൾക്കാണ്​ ഇ-സ്കൂട്ടറുകൾ വാടകക്ക്​ നൽകാൻ അനുമതിയുള്ളത്​. ഇന്‍റർനാഷനൽ കമ്പനികളായ ടയർ, ലിമെ, പ്രാദേശിക സ്ഥാപനങ്ങളായ അർണബ്​, സ്കർട്ട്​ എന്നിവയായിരിക്കും ഈ മേഖലകളിൽ 2000 ഇ-സ്കൂട്ടറുകൾ വാടകക്ക്​ നൽകുക.

Tags:    
News Summary - Permission to ride an e-scooter on a bicycle track in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.