ഷാര്‍ജ: സ്തനങ്ങളെ കാര്‍ന്ന് തിന്നുന്ന കാന്‍സറിനെതിരെ സന്ധിയില്ല സമരം നയിച്ച് മുന്നേറുന്ന ഷാര്‍ജയുടെ പിങ്ക് കാരവന്‍ ഇന്ന് ദുബൈയില്‍ പര്യടനം നടത്തും. ശ്വാസകോശാര്‍ബുദങ്ങള്‍ക്കു ശേഷം ഏറ്റവും കൂടുതലുണ്ടാകുന്ന രണ്ടാമത്തെ അര്‍ബുദമാണ് സ്തനാര്‍ബുദം. അര്‍ബുദം മൂലമുള്ള മരണങ്ങളില്‍ അഞ്ചാം സ്ഥാനമാണ് സ്തനാര്‍ബുദത്തിനുള്ളത്. പോയ വര്‍ഷത്തെ കണക്ക് പ്രകാരം ലോകത്താകമാനം 10 ലക്ഷം മരണങ്ങള്‍ സ്തനാര്‍ബുദം മൂലമുണ്ടായി. സ്തനാര്‍ബുദബാധയ്ക്കുള്ള സാധ്യത സ്ത്രീകളില്‍ 12 ശതമാനമാണ്. പ്രായം വര്‍ദ്ധിക്കും തോറും സാധ്യതയും ഏറിവരുന്നു. ദുബൈയിലെ മനുഷ്യ നിര്‍മിത തടാകവും വിനോദ കേന്ദ്രവുമായ അല്‍ ഖുദ്ര, ഇബ്നു ബത്തുത്ത മാള്‍, ദുബൈ നഗരസഭ, സബീല്‍ പാര്‍ക്ക് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അശ്വാരൂഢ സംഘം പര്യടനം നടത്തുക.
മേല്‍ പറഞ്ഞ എല്ലാ കേന്ദ്രങ്ങളിലും രാവിലെ 10 മുതല്‍ വൈകീട്ട് 6.00 വരെ പരിശോധന നടക്കും. ദുബൈ നഗരസഭ, സബീല്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ സ്ത്രികള്‍ക്കും പുരുഷന്‍മാര്‍ക്കും പരിശോധന ലഭ്യമാകും. മറ്റിടങ്ങളില്‍ സ്ത്രികള്‍ക്ക് മാത്രമായിരിക്കും പരിശോധന. ദുബൈ മാളിലെ സ്ഥിരം ക്ലിനിക്കില്‍ വൈകീട്ട് 4.00 മുതല്‍ രാത്രി 10.00 വരെ സ്ത്രികള്‍ക്കും പുരുഷന്‍മാര്‍ക്കും പരിശോധനയും ചികിത്സയും ലഭ്യമാകും. അത്യാധുനിക മാമോഗ്രഫി യന്ത്രം ഉപയോഗിച്ചുള്ള പരിശോധനയാണ് കാരവെൻറ പ്രത്യേകത. ഇത് വഴി കാന്‍സറിെൻറ തുടക്കം കണ്ടത്തൊനും തുടര്‍ ചികിത്സ വഴി ജീവിതത്തിലേക്ക് തിരിച്ച് നടക്കാനും സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.
ഷാര്‍ജയില്‍ നടത്തിയ ആദ്യ ദിന പര്യടനത്തില്‍ 658 സ്ത്രികളും 86 പുരുഷന്‍മാരും പരിശോധനക്കെത്തി. ഇതില്‍ 232 സ്വദേശികളും 512 പ്രവാസികളും ഉള്‍പ്പെടുന്നു. 280 പേര്‍ 40 വയസിന് മുകളിലുള്ളവരും 464 പേര്‍ 40ന് താഴെ പ്രായമുള്ളവരുമാണ്. 206 പേര്‍ക്ക് മാമോഗ്രാം നടത്താനും 33 പേര്‍ക്ക് അള്‍ട്രാസൗണ്ട് പരിശോധനയും നിര്‍ദേശിച്ചതായി പിങ്ക് കാരവനിലെ ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.