ദുബൈ: തുടർച്ചയായ മത്സരങ്ങളിൽ യു.എ.ഇയിലെ പിച്ചുകൾ ക്ഷീണിച്ചോ? സാധ്യതയുണ്ടെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ. ടീമുകൾ കൂടുതലായി സ്പിന്നർമാരെ ആശ്രയിക്കുന്നതും ഇതുകൊണ്ടാണെന്ന് വിലയിരുത്തപ്പെടുന്നു. ഷാർജയിലും അബൂദബിയിലും ദുബൈയിലുമാണ് മത്സരങ്ങൾ നടക്കുന്നത്. ഓരോ വേദിയിലും ഒന്നിലധികം പിച്ചുകളുണ്ടെങ്കിലും തുടർച്ചയായ മത്സരങ്ങൾമൂലം പിച്ചുകൾ ഡ്രൈ ആയിട്ടുണ്ടെന്നാണ് മത്സരരീതി സൂചിപ്പിക്കുന്നത്. ശനിയാഴ്ച നടന്ന മത്സരത്തിൽ മൂന്നു സ്പിന്നർമാരുമായാണ് ബാംഗ്ലൂർ കളിക്കാനിറങ്ങിയത്.
എല്ലാ ടീമുകളും കുറഞ്ഞത് രണ്ടു സ്പിന്നർമാരെയെങ്കിലും കളത്തിലിറക്കുന്നുണ്ട്. ഇവരെല്ലാം ഭേദപ്പെട്ട നിലയിൽ പന്തെറിയുന്നുമുണ്ട്. തുടർച്ചയായ മത്സരങ്ങളെ തുടർന്ന് പിച്ചുകളുടെ സ്വഭാവത്തിൽ മാറ്റംവന്നിട്ടുെണ്ടന്നും ഇത് സ്പിന്നർമാർക്ക് ഗുണംചെയ്യുന്നുവെന്നും ഹൈദരാബാദ് ടീമിെൻറ ബൗളിങ് കോച്ചും ശ്രീലങ്കൻ ഇതിഹാസവുമായ മുത്തയ്യ മുരളീധരൻ അഭിപ്രായപ്പെട്ടു. കണക്കുകളും സൂചിപ്പിക്കുന്നത് ഇതാണ്. വിക്കറ്റ് വേട്ടയിൽ മുമ്പന്മാർ പേസ് ബൗളർമാരാണെങ്കിലും റൺസ് കൊടുക്കുന്നതിൽ പിശുക്ക് കാണിക്കുന്നത് സ്പിന്നർമാരാണ്. ഒരോവറിൽ ശരാശരി ആറിൽ താഴെ റൺസ് വഴങ്ങിയ (ഇക്കോണമി റേറ്റ്) അഞ്ച് ബൗളർമാരിൽ നാലും സ്പിന്നർമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.