ആരവങ്ങൾ നിറഞ്ഞ ഗാലറി എന്നതിലുപരി മാനവീകതയുടെ നേർസാക്ഷ്യമായ കളിത്തട്ട് കൂടിയാണ് അബൂദബി ശൈഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയം. ആദ്യമായി ലോകമാമാങ്കത്തിന് കളിത്തട്ടൊരുക്കുേമ്പാൾ അബൂദബി സ്റ്റേഡിയത്തിെൻറ മഹനീയ മാതൃകകൾ കൂടി ഓർമകളിലെത്തണം. 2005ൽ പാകിസ്താനെ കീഴ്മേൽ മറിച്ച ഭൂകമ്പത്തിെൻറ ദുരിത ബാധിതരെ സഹായിക്കാൻ ഇന്ത്യ- പാകിസ്താൻ ടീമുകളെ അണിനിരത്തി ചാരിറ്റി മത്സരം സംഘടിപ്പിച്ചത് അബൂദബി സ്റ്റേഡിയത്തെ ലോകത്തിെൻറ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു. പിന്നീട് എത്രയെത്ര ചാരിറ്റി മത്സരങ്ങൾക്കായി ഇവിടം വിട്ടുനൽകിയിരിക്കുന്നു.
ശൈഖ് സായിദിെൻറ പേരിലുള്ള സ്റ്റേഡിയത്തിൽ മനുഷ്യസ്നേഹവും മാനവീകതും സഹിഷ്ണുതയും ഉദ്ഘോഷിക്കുന്ന ഇത്തരം പരിശ്രമങ്ങൾ നടന്നില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. 23 മില്യണ്‍ ഡോളര്‍ ചിലവിൽ ആഗോളതല മല്‍സരങ്ങള്‍ക്കായി അണിയിച്ചൊരുക്കിയ സ്റ്റേഡിയം അബൂദബിയുടെ മുഖമുദ്രകളിലൊന്ന്. 2004 മെയിൽ പൂര്‍ത്തിയായ സ്റ്റേഡിയത്തിന് ആഗോളാടിസ്ഥാനത്തില്‍ തന്നെ ശ്രദ്ധേയമായ സ്ഥാനമാണുള്ളത്. 2004 നവംബറില്‍ ഇൻറര്‍കോണ്ടിനെൻറല്‍ കപ്പില്‍ സ്‌കോട്ട്‌ലന്‍ഡും കെനിയയും തമ്മില്‍ നടന്നതാണ് ആദ്യ രാജ്യാന്തര ക്രിക്കറ്റ് മല്‍സരം. 20,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുംവിധ ബൃഹത്തായ വിവിധ സംവിധാനങ്ങളുണ്ടിവിടെ. രണ്ട് ചെറിയ മൈതാനങ്ങള്‍ കൂടി ഇതിനോടൊപ്പം ഉള്ളതിനാൽ ഒരേസമയം വിവിധ ടീമുകൾക്ക് പരിശീലനത്തിനും കളിക്കും അവസരം ലഭിക്കും.
2010ല്‍ പാകിസ്താനും ദക്ഷിണാഫ്രിക്കയും തമ്മിലായിരുന്നു ആദ്യ ടെസ്റ്റ്. 2018ലെ പാകിസ്താൻ ന്യൂസീലന്‍ഡ് ടെസ്റ്റാണ് അവസാനം നടന്നത്. മൂന്ന് തവണ ഐ.പി.എല്ലിനും വേദിയായി. 2019 ഒക്ടോബറില്‍ യു.എ.ഇയും കാനഡയും തമ്മിലാണ് അവസാനമായി ഇവിടെ അന്താരാഷ്ട്ര ടി-20 കളിച്ചത്. റഗ്ബി, ഫുട്ബാൾ മത്സരങ്ങൾക്കും അബൂബദി സ്റ്റേഡിയം വിട്ടുകൊടുക്കാറുണ്ട്. ലോകോത്തര താരങ്ങൾ അണിനിരക്കുന്ന അബൂദബി ഡി 10 ടൂർണമെൻറും ഇവിടെയാണ്.
റൺസൊഴുകും പിച്ച്: ഐ.പി.എല്ലിലെ മുംബൈ- ഹൈദരാബാദ് മത്സരം നോക്കിയാൽ അബൂദബി പിച്ചിെൻറ സ്വഭാവം ഏകദേശം മനസിലാകും. രണ്ട് ടീമുകളും ചേർന്ന് 400 റൺസിലേറെ സ്കോർ ചെയ്ത മത്സരം സീസണിലെ ഏറ്റവും വലിയ വെടിക്കെട്ട് തന്നെയായിരുന്നു 10 വര്‍ഷത്തിനിടെ 48 അന്താരാഷ്ട്ര ടി- 20 മത്സരങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. യു.എ.ഇ മീഡിയം പേസര്‍ രോഹന്‍ മുസ്തഫയാണ് ഈ സ്റ്റേഡിയത്തിലെ വിക്കറ്റ് വേട്ടക്കാരൻ. 11 മല്‍സരങ്ങളില്‍ 15 വിക്കറ്റാണ് മുസ്തഫ വീഴ്ത്തിയത്.
ശൈഖ് സായിദ് സ്റ്റേഡിയം, അബൂദബി
സ്ഥാപിച്ചത്: 2004
കപ്പാസിറ്റി: 20,000
അന്താരാഷ്ട്ര ട്വൻറി-20:
ആകെ മത്സരം: 48
കൂടുതൽ റൺസ്:പോൾ സ്റ്റെർലിങ് (315)
ഉയർന്ന സ്കോർ: ഷൈമൻ അൻവർ (117)
ഉയർന്ന ടോട്ടൽ: 225/7(അയർലൻഡ്)
കുറഞ്ഞ ടോട്ടൽ: 66/9 (നൈജീരിയ)
കൂടുതൽ വിക്കറ്റ്: ബിലാൽ ഖാൻ (19)
മികച്ച ബൗളിങ്:സി.എ. യങ്: 13/4
ഏകദിനം: മത്സരങ്ങൾ: 52
കൂടുതൽ റൺസ്: മിസ്ബാ ഉൾ ഹഖ്: 585
ഉയർന്ന സ്കോർ: അലിസ്റ്റർ കുക്ക്: 137
ഉയർന്ന ടോട്ടൽ: 313/9: (പാകിസ്താൻ)
കുറഞ്ഞ ടോട്ടൽ: 63 (അഫ്ഗാനിസ്ഥാൻ)
കൂടുതൽ വിക്കറ്റ്: സഈദ് അജ്മൽ: 29
മികച്ച ബൗളിങ്: ജോഡ് ഡേവി: 28/6
ലോകകപ്പിലെ പ്രധാന മത്സരങ്ങൾ:
ഒക്ടോബർ 23: ആസ്ട്രേലിയ Vs ദക്ഷിണാഫ്രിക്ക
നവംബർ 03: ഇന്ത്യVs അഫ്ഗാനിസ്ഥാൻ
നവംബർ 06: ആസ്ട്രേലിയ Vs വെസ്റ്റിൻഡീസ്
നവംബർ 07: ന്യൂസിലൻഡ് Vs അഫ്ഗാനിസ്ഥാൻ
നവംബർ 10:ഒന്നാം സെമിഫൈനൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.