ദു​ബൈ: നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ലെ ബി​സി​ന​സ്​ സ്ഥാ​പ​ന​ങ്ങ​ളെ ല​ക്ഷ്യ​മാ​ക്കി ​ത​ട്ടി​പ്പ്​ ന​ട​ത്തി​യ സൈ​ബ​ർ ത​ട്ടി​പ്പു​കാ​രു​ടെ അ​ന്താ​രാ​ഷ്ട്ര ശൃം​ഖ​ല ത​ക​ർ​ത്ത്​ ദു​ബൈ പൊ​ലീ​സ്. ക​മ്പ​നി സി.​ഇ.​ഒ​മാ​രു​ടെ മെ​യി​ൽ ഹാ​ക്ക്​ ചെ​യ്താ​ണ്​ ഈ ​സം​ഘം ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന​ത്.

‘മെ​ണോ​പൊ​ളി’ എ​ന്ന്​ പേ​രി​ട്ട ഓ​പ​റേ​ഷ​നി​ലൂ​ടെ​യാ​ണ്​ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വ്യാ​പി​ച്ച സം​ഘ​ത്തി​ലെ 43 പേ​രെ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. യു.​എ.​ഇ​ക്ക്​ പു​റ​ത്ത്​ താ​മ​സി​ക്കു​ന്ന മാ​ഫി​യ​യു​ടെ ത​ല​വ​നെ​യും 20 കൂ​ട്ടാ​ളി​ക​ളെ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​വ​ർ​ക്കെ​തി​രെ അ​ന്താ​രാ​ഷ്ട്ര അ​റ​സ്റ്റ്​ വാ​റ​ന്റ്​ പു​റ​പ്പെ​ടു​വി​ച്ചു. ഫ്രാ​ൻ​സ്, ഹോ​ങ്കോ​ങ്, സിം​ഗ​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ര​ണ്ട്​ ഘ​ട്ട​ങ്ങ​ളി​ലാ​യി 3.6 കോ​ടി ഡോ​ള​ർ സം​ഘം ത​ട്ടി​പ്പി​ലൂ​ടെ കൈ​ക്ക​ലാ​ക്കി​യി​ട്ടു​ണ്ട്. ഒ​രു അ​ക്കൗ​ണ്ടി​ൽ​നി​ന്ന് മ​റ്റൊ​ന്നി​ലേ​ക്ക് പ​ണം മാ​റ്റി വ​ള​രെ വേ​ഗ​ത്തി​ൽ അ​ന്വേ​ഷ​ണം വ​ഴി​തെ​റ്റി​ക്കാ​ൻ പ്ര​തി​ക​ൾ ശ്ര​മി​ച്ച​താ​യും ക​ണ്ടെ​ത്തി. മാ​ത്ര​മ​ല്ല, ഇ​ട​നി​ല​ക്കാ​ർ മു​ഖേ​ന പ​ണം പി​ൻ​വ​ലി​ക്കു​ക​യും വി​വി​ധ ക​മ്പ​നി​ക​ളു​ടെ കാ​ഷ്​ വാ​ല​റ്റു​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു.

ഏ​ഷ്യ​ൻ ക​മ്പ​നി​യു​ടെ ഒ​രു അ​ഭി​ഭാ​ഷ​ക​ൻ ദു​ബൈ പൊ​ലീ​സി​ന്‍റെ ആ​ന്റി സൈ​ബ​ർ ക്രൈം ​പ്ലാ​റ്റ്​​ഫോ​മി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ഇ​വ​രു​ടെ ക​മ്പ​നി സി.​ഇ.​ഒ​യു​ടെ ഇ-​മെ​യി​ൽ ഹാ​ക്ക്​ ചെ​യ്ത്​ അ​ക്കൗ​ണ്ട്​ മാ​നേ​ജ​റോ​ട്​ ദു​ബൈ​യി​ലെ ബാ​ങ്കി​ലേ​ക്ക്​ 1.7 കോ​ടി ഡോ​ള​ർ നി​ക്ഷേ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ അ​തി​വേ​ഗം അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലീ​സ്, പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്ത അ​ക്കൗ​ണ്ട്​ ഒ​രു വ്യ​ക്​​തി 2018ൽ ​ആ​രം​ഭി​ച്ച​താ​ണെ​ന്ന്​ ക​ണ്ടെ​ത്തി. ഇ​യാ​ൾ യു.​എ.​ഇ​യി​ൽ​നി​ന്ന്​ മ​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തി​യ പ​ണം മ​റ്റു അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്​ മാ​റ്റു​ക​യും അ​വി​ടെ​നി​ന്ന്​ ക​മ്പ​നി​ക​ളു​ടെ കാ​ഷ്​ വാ​ല​റ്റി​ലേ​ക്ക്​ നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​തേ സം​ഘം മ​റ്റൊ​രു ക​മ്പ​നി​യു​ടെ ഇ​ല​ക്​​ട്രോ​ണി​ക്​ ആ​ശ​യ​വി​നി​മ​യ സം​വി​ധാ​നം ഹാ​ക്ക്​ ചെ​യ്ത്​ സ​മാ​ന ത​ട്ടി​പ്പ്​ ന​ട​ത്തി​യ​താ​യും പൊ​ലീ​സ്​ തി​രി​ച്ച​റി​ഞ്ഞു. യു.​എ.​ഇ​ക്ക്​ പു​റ​ത്തു​ള്ള ഈ ​ക​മ്പ​നി​യു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് 1.7 കോ​ടി സ​മാ​ന ത​ട്ടി​പ്പി​ലൂ​ടെ സ്വ​ന്ത​മാ​ക്കി.

പ​ണം അ​യ​ച്ച അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പി​ന്തു​ട​ർ​ന്നാ​ണ്​ സം​ഘ​ത്തെ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലെ സൈ​ബ​ർ ത​ട്ടി​പ്പു​ക​ളെ പി​ന്തു​ട​ർ​ന്ന്​ പി​ടി​കൂ​ടി​യ​ത്​ ദു​ബൈ പൊ​ലീ​സി​ന്‍റെ മി​ക​വി​നെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​ണ്.

Tags:    
News Summary - Police bust international network of cyber crooks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.