ദുബൈ: അറബ് രാജ്യത്തു നിന്ന് ജബൽ അലി തുറമുഖം മുഖേനെ ദുബൈയിലേക്ക് കടത്താൻ ശ്രമിച്ച 30 ലക്ഷം ദിർഹമിെൻറ മയക്കുമരുന്ന് ദുബൈ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. തുറമു ഖത്തേക്ക് അയച്ച ബോട്ടിെൻറ ഇന്ധന ടാങ്കിനുള്ളിലായി ഒളിപ്പിച്ചിരുന്ന 8 ലക്ഷം ഗുളികകളാണ് പിടിച്ചെടുത്തത്. കസ്റ്റംസ് ഇൻറലിജൻസ് വിഭാഗത്തിന് ഇൗ ചരക്ക് സംബന്ധിച്ച് ഉയർന്ന സംശയമാണ് അന്വേഷണത്തിന് വഴി തെളിയിച്ചത്. ഒരു പ്രത്യേക സംഘം രൂപവത്കരിച്ച് ഇതു സംബന്ധിച്ച് വിശകലനം നടത്താൻ തീരുമാനിക്കുകയായിരുന്നു. അതി നൂതനമായ കണ്ടയ്നർ സ്കാനിങ് മെഷീൻ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ അസാധാരണമായ സാന്ദ്രതയുണ്ടെന്ന് കണ്ടെത്തിയതോടെ കസ്റ്റംസിെൻറ കെ9 നായ് സംഘത്തെ എത്തിച്ചു പരിശോധിക്കുകയായിരുന്നു.
ഇൗ അന്വേഷണത്തിലാണ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ലഹരി ഗുളികകൾ കണ്ടെടുത്തത്. ബോട്ട് യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്യാൻ ശ്രമിച്ചയാളുടെ സാന്നിധ്യത്തിൽ വിവിധ ഭാഗങ്ങൾ അഴിച്ചു പരിശോധന നടത്തിയപ്പോഴാണ് നിരവധി ബാഗുകളിലായി മയക്കുമരുന്ന് ഒളിപ്പിച്ചു വെച്ചിരിക്കുന്നത് കണ്ടെത്താനായത്. ദുബൈ കസ്റ്റംസ് സ്വമേധയാ വികസിപ്പിച്ചെടുത്ത ഉന്നത^ആധുനിക സൗകര്യങ്ങളുടെയൂം സന്നാഹങ്ങളുടെയും പിന്തുണയോടെ ഒറ്റക്കെട്ടായ പ്രവർത്തനം വഴിയാണ് ഇൗ ഒാപ്പറേഷൻ സാധ്യമായതെന്ന് കസ്റ്റംസ് ഇൻറലിജൻസ് ഡയറക്ടർ ഷുഹൈബ് അൽ സുവൈദി, ജബൽ അലി കസ്റ്റംസ് സെൻറർ ഡയറക്ടർ യൂസൽ അൽ ഹാഷിമി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.