ദുബൈ: യു.എ.ഇ സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് ആൽ നഹ്യാൻ ഇറ്റലിയിലെത്തി. അൽ അസ്ഹർ ഗ്രാൻഡ് ഇമാമും മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്സ് ചെയർമാനുമായ ഡോ. അഹ്മദൽ തായബ്, പോപ് ഫ്രാൻസിസ് മാർപാപ്പ എന്നിവരുമായി ചർച്ച നടത്തി. റോമിലെ സാൻറ് എഗിഡിയോ ഫൗണ്ടേഷൻ ഫോർ പീസ് ആൻഡ് ഡയലോഗാണ് കൂടിക്കാഴ്ച ഒരുക്കിയത്. ഇറ്റലിയിലെ യു.എ.ഇ അംബാസഡർ ഒമർ ഒബയ്ദ് അൽ ഷംസിയും ഒപ്പമുണ്ടായിരുന്നു. മാനുഷിക മൂല്യങ്ങൾക്കും സഹിഷ്ണുതക്കും സഹവർത്തിത്വത്തിനും യു.എ.ഇ നൽകുന്ന പ്രാധാന്യം ഇരുനേതാക്കളും എടുത്തുപറഞ്ഞു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാെൻറ ആശംസകൾ ഇരുനേതാക്കളെയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.