ദുബൈ: േഗ്ലാബൽ ടോക് എജുക്കേഷൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 'ഇന്ത്യൻ ഹ്യുമാനിറ്റേറിയൻ അവാർഡ്' ഗാന്ധിജയന്തിദിനത്തിൽ ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലും ഷാർജ പ്രിൻസിപ്പൽസ് കൗൺസിൽ ജനറൽ സെക്രട്ടറിയുമായ പ്രമോദ് മഹാജൻ ഏറ്റുവാങ്ങി. ഓൺലൈൻ വഴി നടന്ന അവാർഡ്ദാന ചടങ്ങിൽ മാലദ്വീപ് വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രി ഡോ. അബ്ദുല്ല റഷീദ്, യു.എ.ഇ ഏർലി ചൈൽഡ്ഹുഡ് സ്പെഷലിസ്റ്റ് കോർബലാഗേ കൂവോഗേ എന്നിവർ പങ്കെടുത്തു.
വിദ്യാഭ്യാസ മേഖലക്കും സാമൂഹിക ക്ഷേമത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് കേന്ദ്രസർക്കാറിെൻറ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന േഗ്ലാബൽ ടോക് എജുക്കേഷൻ പുരസ്കാരം നൽകിയത്. പിന്തുണ നൽകിയ ഷാർജ ഇന്ത്യൻ അസോസിയേഷനും ഷാർജ ഇന്ത്യൻ സ്കൂളിനും നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.