ദുബൈ: ഷോട്ട് റൺ നിയമത്തിൽ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചെന്ന് പഞ്ചാബ് ടീം സഹ ഉടമ പ്രീതി സിൻറ. ഞായറാഴ്ച നടന്ന മത്സരത്തിൽ വിലപ്പെട്ട ഒരു റൺ നഷ്ടമായതിനെ തുടർന്ന് തോൽവി ഏറ്റുവാങ്ങിയതോടെയാണ് പ്രീതിയുടെ പ്രതികരണം. 19ാം ഓവറിൽ റൺസെടുക്കാനുള്ള ഓട്ടത്തിനിടെ ക്രിസ് ജോർദാൻ ബാറ്റ് ക്രീസിൽ കുത്തിയില്ല എന്ന് ചൂണ്ടിക്കാണിച്ച് അമ്പയർ ഒരു റൺസ് കുറച്ചിരുന്നു.
എന്നാൽ, റിേപ്ലയിൽ ബാറ്റ് ക്രീസിൽ കുത്തിയതായി വ്യക്തമായിരുന്നു. മത്സരം സമനിലയിലായതോടെയാണ് ഈ ഒരു റൺസ് വിവാദത്തിലായത്. സമനിലയെ തുടർന്ന് സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ പഞ്ചാബ് തോൽക്കുകയും ചെയ്തു. ആറു ദിവസത്തെ ക്വാറൻറീനും അഞ്ച് കോവിഡ് ടെസ്റ്റുകളും കഴിഞ്ഞാണ് ഞാൻ ഇവിടേക്കു വന്നത്. സന്തോഷത്തോടെയായിരുന്നു വരവ്. പേക്ഷ, ആ ഒരു റൺസ് എനിക്ക് വലിയ ആഘാതം ഏൽപിച്ചു. എന്തുകൊണ്ട് ഇത്തരം സന്ദർഭങ്ങളിൽ സാങ്കേതിക വിദ്യയുടെ സഹായം തേടിക്കൂടാ. നയങ്ങളിൽ മാറ്റം വരുത്തണം. ഇത് ഭാവിയിൽ ഗുണം ചെയ്യും -പ്രീതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.