ഹ​ജ്ജ്, ഉം​റ അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​ൻ മു​ൻ​കൂ​ർ അ​നു​മ​തി വേ​ണം

ദു​ബൈ: ഹ​ജ്ജ്, ഉം​റ തീ​ർ​ഥാ​ട​ന​ത്തി​നാ​യി ഉ​പ​ഭോ​ക്​​താ​ക്ക​ളി​ൽ നി​ന്ന്​ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്​ യു.​എ.​ഇ ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ്​ ഇ​സ്​​ലാ​മി​ക്​ അ​ഫേ​ഴ്​​സ്​ ആ​ൻ​ഡ്​ എ​ൻ​ഡോ​വ്​​മെ​ന്‍റ്​​സ്​ പു​തി​യ നി​യ​മം പ്ര​ഖ്യാ​പി​ച്ചു.

അ​ധി​കൃ​ത​രു​ടെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ഹ​ജ്ജ്, ഉം​റ തീ​ർ​ഥാ​ട​ന​ത്തി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ്​ നി​യ​മ​ത്തി​ലെ പ്ര​ധാ​ന വ്യ​വ​സ്ഥ. തീ​ർ​ഥാ​ട​ന സേ​വ​ന​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്താ​ൽ ക​ന​ത്ത പി​ഴ ചു​മ​ത്തും. നി​യ​മം ലം​ഘി​ക്കു​ന്ന വ്യ​ക്​​തി​ക​ൾ, സം​ഘ​ട​ന​ക​ൾ, ഓ​ഫി​സു​ക​ൾ എ​ന്നി​വ​ർ​ക്ക്​ 50,000 ദി​ർ​ഹം വ​രെ​യാ​ണ്​ പി​ഴ ചു​മ​ത്തു​ക​യെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഹ​ജ്ജ്, ഉം​റ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​ര​സ്യ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന്​ മു​മ്പ്​ ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​യി​ൽ നി​ന്ന്​ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങി​യി​രി​ക്ക​ണം. ലൈ​സ​ൻ​സി​ല്ലാ​തെ തീ​ർ​ഥാ​ട​ക​രി​ൽ നി​ന്ന്​ സം​ഭാ​വ​ന​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തും സ്വീ​ക​രി​ക്കു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മാ​ണ്. ലൈ​സ​ൻ​സി​ല്ലാ​തെ, കൃ​ത്യ​മാ​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും നി​യ​മം മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു.

പു​തി​യ നി​യ​മ​ത്തെ രാ​ജ്യ​ത്തെ അം​ഗീ​കൃ​ത ടൂ​ർ​സ്​ ആ​ൻ​ഡ്​ ട്രാ​വ​ൽ​സ്​ സ്ഥാ​പ​ന​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്തു. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല സ്ഥാ​പ​ന​ങ്ങ​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ഹ​ജ്ജ്, ഉം​റ തീ​ർ​ഥാ​ട​നം വാ​ഗ്ദാ​നം ചെ​യ്ത്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​സ്യം ചെ​യ്യു​ന്നു​ണ്ട്. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​ന്​ നി​യ​മം ഉ​പ​ക​രി​ക്കു​മെ​ന്നാ​ണ്​ ഇ​വ​രു​ടെ വി​ല​യി​രു​ത്ത​ൽ. ഏ​ത്​ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഹ​ജ്ജ്, ഉം​റ​ പാ​ക്കേ​ജ്​ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു മു​മ്പ്​ ലൈ​സ​ൻ​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Prior permission is required to accept Hajj and Umrah applications.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.