ഷാർജ: 43ാമത് ഷാർജ അന്താരാഷ്ട പുസ്തകമേളയുടെ ഉദ്ഘാടന ദിനത്തിൽ ഐ.പി.എച്ച് ബുക്സിന്റെ ഏഴ് പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
സയ്യിദ് സുലൈമാൻ നദ്വിയുടെ മുഹമ്മദ് നബി മാനവികതയുടെ പൂർണത, ഇബ്നു തുഫൈലിന്റെ ഹയ്യ് ഇബ്നു യഖ്ളാൻ, യു.കെ. മുഹമ്മദലിയുടെ യു.കെ. അബു സഹ്ലയുടെ ജീവിതം, ജി.കെ. എടത്തനാട്ടുകരയുടെ ഭൂമിയിലെ ജീവിതത്തിന് ആകാശത്തിന്റെ വെളിച്ചം, വെളിച്ചമാണ് തിരുദൂതർ, സുബൈർ കുന്ദമംഗലത്തിന്റെ മധ്യ പൗരസ്ത്യ ദേശങ്ങളിലൂടെ ഒരു യാത്ര, കെ.ടി. ഹുസൈന്റെ ഖുർആൻ ക്വിസ് എന്നീ പുസ്തകങ്ങളാണ് ഷാർജ എക്സ്പോ സെന്റർ ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്തത്.
ഡോ. പി.കെ. പോക്കർ, ഡോ. ജമീൽ അഹമ്മദ്, ഡോ. വി. ഹിക്മത്തുല്ല, ശുഐബ് തങ്ങൾ, അബ്ദു ശിവപുരം, കെ.ടി. ഹുസൈൻ, വി.എ. സിറാജുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.