ദുബൈ: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കുമായി കേന്ദ്രസർക്കാർ കോവിഡ് നിർേദശങ്ങൾ പുറപ്പെടുവിെച്ചങ്കിലും ഓരോ സംസ്ഥാനങ്ങൾക്കും സ്ഥിതിഗതികൾ അനുസരിച്ച് നിബന്ധനകളിൽ മാറ്റം വരുത്താമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതിനാൽ, വിദേശത്തുനിന്നെത്തുന്നവർക്ക് ഓരോ സംസ്ഥാനങ്ങളും ഓരോ രീതിയിലുള്ള നിബന്ധനയാണ് മുന്നിൽവെച്ചത്.
കേരളത്തിൽ ഏഴ് ദിവസത്തെ ഹോം ക്വാറൻറീൻ നിർദേശിക്കുേമ്പാൾ ചില സംസ്ഥാനങ്ങളിൽ ഇത് 14 ദിവസമാണ്. മറ്റ് ചില സംസ്ഥാനങ്ങളിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഇപ്പോഴും നിർബന്ധമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിൽ പ്രവാസി യാത്രക്കാർക്ക് ഏർപ്പെടുത്തിയ നിബന്ധന എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി.
എല്ലാ യാത്രക്കാർക്കും 14 ദിവസം ഹോം ക്വാറൻറീൻ. അതിന് കഴിയാത്തവർക്ക് സർക്കാർ ക്വാറൻറീൻ. രോഗലക്ഷണമുള്ളവരെ ആശുപത്രിയിലാക്കും.
14 ദിവസം ഹോം ക്വാറൻറീൻ നിർബന്ധം. സംസ്ഥാനത്തിെൻറ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമേ കൊൽക്കത്ത വിമാനത്താവളത്തിലേക്ക് പ്രവേശനമുള്ളൂ. യാത്രക്ക് 24 മണിക്കൂർ മുമ്പ് കോവിഡ് ഫലം വെബ്സൈറ്റ് വഴി അപ്ലോഡ് ചെയ്യണം. എല്ലാ വിദേശ യാത്രക്കാർക്കും 14 ദിവസം ഹോം ക്വാറൻറീൻ നിർബന്ധം. എന്നാൽ, ലണ്ടനിൽ നിന്ന് വരുന്നവർക്ക് നെഗറ്റിവ് റിപ്പോർട്ട് നിർബന്ധമില്ല. ഇവർ കൊൽക്കത്ത വിമാനത്താവളത്തിൽ പരിശോധിച്ചാൽ മതി.
വിമാനത്താവളത്തിൽ നടത്തുന്ന റാപിഡ് ടെസ്റ്റ് പോസിറ്റിവായാൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണം. ഇതിെൻറ ഫലം വരുന്നതു വരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ. ഇതും പോസിറ്റിവാണെങ്കിൽ ആശുപത്രിയിൽ കഴിയണം.
സംസ്ഥാനത്ത് നിർബന്ധിത ക്വാറൻറീനില്ല. എന്നാൽ, വിദേശയാത്ര കഴിഞ്ഞെത്തുന്നവർ ഏതെങ്കിലൂം പരിശോധന കേന്ദ്രത്തിലെത്തി കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവാണെന്ന് ഉറപ്പാക്കണം. ഫലം വരുന്നതു വരെ മാത്രം ക്വാറൻറീൻ.
രോഗലക്ഷണമുള്ള യാത്രക്കാർക്ക് ഏഴ് ദിവസം സർക്കാർ ക്വാറൻറീൻ നിർബന്ധം. സൗജന്യമായും പണം നൽകിയും ക്വാറൻറീൻ ഉപയോഗിക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. അതിന് ശേഷം ഏഴ് ദിവസം ഹോം ക്വാറൻറീൻ.
വിദേശരാജ്യങ്ങളിൽനിന്ന് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായി എത്തുന്ന യാത്രക്കാർക്ക് സർക്കാർ ക്വാറൻറീൻ നിർബന്ധമില്ല.
14 ദിവസം ഹോം ക്വാറൻറീൻ. വിമാനത്താവളത്തിൽ റാപിഡ് പരിശോധന നടത്തും.
രോഗലക്ഷണമുള്ളവർക്ക് സർക്കാർ ക്വാറൻറീൻ നിർബന്ധം. അല്ലാത്തവർക്ക് 14 ദിവസം ഹോം ക്വാറൻറീൻ. വിമാനത്താവളത്തിൽ എത്തുന്നവരെ റാപിഡ് ടെസ്റ്റിന് വിധേയരാക്കും. പോസിറ്റിവായാൽ കോവിഡ് കെയർ സെൻററിലേക്ക് അയക്കും.
കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റില്ലാതെ അഹ്മദാബാദ് വിമാനത്താവളത്തിൽ എത്തുന്നവർക്ക് ഏഴ് ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധം. അതിന് ശേഷം ഏഴ് ദിവസം ഹോം ക്വാറൻറീൻ. എന്നാൽ, സൂറത്ത് വിമാനത്താവളത്തിൽ എത്തുന്നവർക്ക് 14 ദിവസം ഹോം ക്വാറൻറീൻ മതി.
14 ദിവസം ഹോം ക്വാറൻറീൻ. എന്നാൽ, ഏഴ് ദിവസത്തിനുള്ളിൽ മടങ്ങിപോകാനുള്ളവർക്ക് ക്വാറൻറീൻ നിർബന്ധമില്ല.
ഏഴ് ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനും ഏഴ് ദിവസം ഹോം ക്വാറൻറീനും നിർബന്ധം. രോഗലക്ഷണമുള്ളവരെ അടുത്തുള്ള ആശുപത്രിയിൽ ഐസോലേഷനിലാക്കും.
14 ദിവസം ഹോം ക്വാറൻറീൻ. വിമാനത്താവളത്തിൽ റാപിഡ് പരിശോധന.
നെഗറ്റിവ് സർട്ടിഫിക്കറ്റുമായി എത്തുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമില്ല. എന്നാൽ, 14 ദിവസം ഹോം ക്വാറൻറീൻ നിർബന്ധം.
ഏഴ് ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനും ഏഴു ദിവസം ഹോം ക്വാറൻറീനും നിർബന്ധം. കോവിഡ് ടെസ്റ്റ് ഫലം നിർന്ധമല്ല.
കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായി എത്തിയാൽ സർക്കാർ ക്വാറൻറീൻ നിർബന്ധമില്ല. എന്നാൽ, ഏഴ് ദിവസം ഹോം ക്വാറൻറീൻ നിർബന്ധം. വിമാനത്താവളത്തിൽ നടത്തുന്ന റാപിഡ് ടെസ്റ്റിൽ പോസിറ്റിവായാൽ വീട്ടിലോ ആശുപത്രിയിലോ ഐസോലേഷനിൽ കഴിയണം.
ഏഴ് ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനും ഏഴ് ദിവസം ഹോം ക്വാറൻറീനും. അടിയന്തിര സാഹചര്യത്തിൽ നാട്ടിലെത്തുന്നവർക്ക് ക്വാറൻറീൻ നിർബന്ധമില്ല. വിമാനത്താവളത്തിൽ കോവിഡ് പരിശോധനയില്ല.
വിമാനത്താവളത്തിൽ നടത്തുന്ന റാപിഡ് ടെസ്റ്റിൽ നെഗറ്റിവായാൽ 14 ദിവസം ഹോം ക്വാറൻറീൻ. പോസിറ്റിവായാൽ പണം നൽകിയുള്ള സർക്കാർ ക്വാറൻറീനിൽ കഴിയണം. വിദേശരാജ്യങ്ങളിൽ നിന്ന് കോവിഡ് നെഗറ്റിവ് ഫലവുമായെത്തുന്നവർക്ക് വിമാനത്താവളത്തിൽ പരിശോധന ആവശ്യമില്ല.
രോഗലക്ഷണമുള്ളവരെ സർക്കാർ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് അയക്കും. അല്ലാവത്തവർക്ക് പണം നൽകിയുള്ള ഏഴു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധം. ശേഷം ഏഴു ദിവസം ഹോം ക്വാറൻറീൻ.
കേരളം
ഏഴു ദിവസത്തെ ഹോം ക്വാറൻറീൻ നിർബന്ധം. ഏഴാം ദിവസം പരിശോധന നടത്തി നെഗറ്റിവ് ഫലം ലഭിച്ചാൽ പുറത്തിറങ്ങാം. എങ്കിലും, ഏഴു ദിവസം കൂടി ക്വാറൻറീനിൽ കഴിയുന്നതാണ് നല്ലതെന്ന് സർക്കാർ. യാത്രക്ക് മുമ്പ് 'ആരോഗ്യ സുവിധ'പോർട്ടലിൽ കയറി സെൽഫ് ഡിക്ലറേഷൻ ഫോം സബ്മിറ്റ് ചെയ്യണം. ഒരാഴ്ചക്കുള്ളിൽ മടങ്ങിപോകുന്നവർക്കും അടിയന്തര ആവശ്യങ്ങൾക്ക് എത്തുന്നവർക്കൂം ക്വാറൻറീൻ നിർബന്ധമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.