പെർഫ്യൂം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പൂക്കൾ തരുന്ന അപൂർവം ചെടികളിൽ ഒന്നാണ് ലംഗി ലംഗി. കാട്ടു ചെമ്പകം, കനക ചെമ്പകം, മദനേശ്വരി എന്നീ പേരുകളിലും ഇത് അറിയപ്പെടാറുണ്ട്. ഇതൊരു മരമായി വളരുന്ന ചെടി കൂടിയാണ്. ഇതിൽ എപ്പോഴും പൂക്കളും കാണാനാവും. ഈ പൂക്കൾ തന്നെയാണ് ഇതിന്‍റെ പ്രത്യേകത. പച്ച കലർന്ന മഞ്ഞ നിറമാണിത്. രൂക്ഷമായ മണമാണ് ഈ പൂക്കൾക്ക്. ആദ്യം പച്ചയും പിന്നേ മഞ്ഞയും നിറം വരും. മഞ്ഞ നിറം പോകാറുകുമ്പോഴാണ് മണം ഉണ്ടാകുന്നത്. എന്നാൽ, പൂക്കൾ കാണാൻ അത്ര ഭംഗി ഇല്ല. ഇതിന്‍റെ മണം ആണ് ഏറ്റവും വലിയ ആകർഷണീയത. ചെമ്പകത്തിന്‍റെ പൂക്കളോട് സാമ്യം ഉണ്ടീ പൂക്കൾക്ക്. പെർഫ്യൂം ഇൻഡസ്ട്രിയിൽ കൂടുതൽ ഉപയോഗിക്കുന്നത് ഈ പൂക്കളാണ്. ഇതിനെ ക്വീൻ ഓഫ് പെർഫ്യൂം എന്ന് വിളിക്കാറുണ്ട്. ഇതിന്‍റെ മിനിയേച്ചർ തൈകൾ വാങ്ങാൻ കിട്ടും. രണ്ട് അടി പൊക്കം ഉണ്ടാകം. എയർ ലേയറിങ് വഴി ആണ് തൈകൾ ഉണ്ടാക്കുന്നത്. നല്ല വെയിൽ ഉള്ള സ്ഥലം നോക്കി വേണം തൈകൾ നടാൻ. ഇതിൽ അരികൾ ഉണ്ടാകും. അത് വീണു കിളിക്കുന്നത് കുറവായിരിക്കും. അങ്ങനെ ഉണ്ടാകുന്ന തൈകൾ പൂക്കൾ പിടിക്കാൻ 3,4 വർഷം എടുക്കും. ചെട്ടിയിൽ വെച്ചാലും ചാണക പൊടി, എല്ലുപൊടി, ചകിരി ചോർ എന്നിവ ചേർത്ത് നല്ല ഡ്രൈനേജ് ഉള്ള ചെടിച്ചട്ടിയിൽ നടാം. പൂക്കൾ ഉണ്ടായാൽ ഇതിന്‍റെ മണം ആ പ്രദേശം മുഴുവനും പരന്നൊഴുകം. വൈകുന്നേരം പൂക്കൾ വിരിഞ്ഞു വരുന്നത് കാണാൻ നല്ല ഭംഗിയാണ്. കനംഗ ഒഡോറട്ട എന്നാണ് ശാസ്ത്രീയ നാമം. ഫിലിപ്പീൻസ്, മലേഷ്യ, തായ്ലാൻഡ് എന്നിവിടങ്ങളിലാണ് സ്വദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.