റാസല്‍ഖൈമ: എമിറേറ്റിലെ ജബൽജൈസിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ സിപ്പ്ലൈന്‍ ആസ്വാദനത്തിന് കുറഞ്ഞ നിരക്ക് അവതരിപ്പിച്ച് അധികൃതര്‍. വേനലവധിയോടനുബന്ധിച്ച് പ്രഖ്യാപിച്ച ഡിസ്കൗണ്ട് സെപ്റ്റംബര്‍ 15 വരെ തുടരും. സിപ്പ്ലൈന്‍ 20ഉം ജെയ്സ് സ്ലെണ്ടറിന് 10 ശതമാനവുമാണ് നിരക്കിളവ്. രാവിലെ 10 മുതല്‍ വൈകീട്ട് ആറു വരെയാണ് സിപ്പ്ലൈന്‍ പ്രവര്‍ത്തിക്കുക. ഉച്ചക്ക് ഒന്നു മുതല്‍ വൈകീട്ട് ഏഴു വരെയും വാരാന്ത്യങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് ഏഴു വരെയുമാണ് ജെയ്സ് സ്ലെണ്ടര്‍ പ്രവര്‍ത്തന സമയം.
ഗിന്നസ് നേട്ടത്തോടെ 2018 ഫെബ്രുവരിയിലാണ് യു.എ.ഇയില്‍ സമുദ്രനിരപ്പില്‍ ഏറ്റവും ഉയരത്തിലുള്ള വിനോദകേന്ദ്രമായ ജൈസ് മലനിരയില്‍ സിപ്പ്ലൈന്‍ പ്രവര്‍ത്തനം തുടങ്ങിയത്. 2832 മീറ്റര്‍ നീളമുള്ള സിപ്പ്ലൈന്‍ 120-150 കിലോമീറ്റര്‍ വേഗത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളില്‍ യു.എ.ഇയുടെ മലനിരകളില്‍ സുപ്രധാന സ്ഥാനമാണ് റാസല്‍ഖൈമയിലെ ഹജ്ജാര്‍ മലനിരകള്‍ക്കുള്ളത്. യാനസ്, ഗലീല പർവതനിരകള്‍ക്കൊപ്പം ജൈസ് മലനിരയും ലക്ഷ്യമാക്കി നൂറുകണക്കിന് സഞ്ചാരികളാണ് റാസല്ഖൈമയിലെത്തുന്നത്. സമുദ്രനിരപ്പില്‍നിന്ന് 1900 മീറ്റര്‍ ഉയരത്തിലാണ് ജൈസ് മലനിരയുടെ സ്ഥാനം. ഓണ്‍ലൈന്‍ മുഖേനയാണ് സിപ്പ്ലൈന്‍ ബുക്കിങ്. 300 ദിര്‍ഹമാണ് ഫീസ്. ഒരേസമയം രണ്ടു പേര്‍ക്കാണ് സിപ്പ്ലൈന്‍ പറക്കല്‍ സാധ്യമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.