അബൂദബി: എമിറേറ്റില്‍ വ്യാഴാഴ്ച പുലര്‍ച്ചയുണ്ടായ ശക്തമായ കാറ്റില്‍ ചിലയിടങ്ങളില്‍ നാശനഷ്ടമുണ്ടായി. എന്നാല്‍, മഴയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടായെങ്കിലും യാത്രകളെയോ ജനജീവിതത്തെയോ കാര്യമായി ബാധിച്ചില്ല. ഓഫിസുകളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം വൈകിയാണെങ്കിലും നടന്നു. സ്കൂള്‍ ഓണ്‍ലൈന്‍ ക്ലാസുകളും പല സ്ഥാപനങ്ങളും വര്‍ക്ക് ഫ്രം ഹോമും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മഴയും കാറ്റും ശക്തമായ സമയത്ത് അബൂദബിയിലും ഏതാനും വിമാനങ്ങള്‍ക്ക് കൃത്യസമയത്ത് സര്‍വിസ് നടത്താന്‍ സാധിച്ചില്ല. മുസഫ വ്യവസായ മേഖലകളിലും മറ്റും കാറ്റ് നാശനഷ്ടമുണ്ടാക്കി.
സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന വലിയ ഷെഡ്ഡുകളുടെ മേല്‍ക്കൂര പറന്നുപോവുകയും നിര്‍മാണ വേലികള്‍ നിലം പതിക്കുകയും ചെയ്തു. മുസഫ വ്യവസായ മേഖലയില്‍ ഹാര്‍ഡ് വെയര്‍ കമ്പനിയുടെ ഷെഡ്ഡിന്റെ മേല്‍ക്കൂര പറന്ന് റോഡില്‍ പതിച്ചപ്പോള്‍ അതുവഴി കടന്നുപോയ കാറും യാത്രക്കാരും കുടുങ്ങിയിരുന്നു. കാറിന് കേടുപാടുകള്‍ സംഭവിച്ചു. യാത്രക്കാര്‍ സുരക്ഷിതരാണ്. വൈകീട്ട് കാലാവസ്ഥ അനുകൂലമായതോടെ റോഡിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്ന നടപടികള്‍ പുരോഗമിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.