മക്ക: മക്കയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തു. വെള്ളിയാഴ്ച രാത്രിയാണ് ഹറമിനടുത്തും പരിസര പ്രദേശങ്ങളിലും വടക്കുപടിഞ്ഞാറ് ഭാഗങ്ങളിലെ ഡിസ്ട്രിക്റ്റുകളിലുമാണ് ഇടിയോടുകൂടിയ നല്ല മഴയുണ്ടായത്. വൈകീട്ട് മുതലേ ആകാശം മേഘാവൃതമായിരുന്നു. മക്ക, ജമൂം, കാമിൽ, അല്ലീത്, അദമ്, ബഹ്റ എന്നിവിടങ്ങളിൽ ശനിയാഴ്ച പുലർച്ച വരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ് വന്നതോടെ ആവശ്യമായ മുൻകരുതലെടുക്കാൻ സിവിൽ ഡിഫൻസ് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ത്വാഇഫിെൻറ വിവിധ ഭാഗങ്ങളിലും ഇന്നലെ മഴ ലഭിച്ചു. ചിലയിടങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.