ദുബൈ: കൂട്ടം ചേരുന്നതിന് നിയന്ത്രണമുള്ള കാലത്ത് ഓൺലൈനിൽ ചിത്രപ്രദർശനമൊരുക്കി തൃശൂർ ചാലക്കുടി സ്വദേശി രാജീവ് കുന്നത്തോളി മിഖായേൽ. കുട്ടികൾക്ക് പ്രചോദനമേകാൻ ലക്ഷ്യമിട്ടാണ് ദുബൈ വർഖയിൽ ആർട്ട് അധ്യാപകനും ചിത്രകാരനുമായ രാജീവ് ഓൺലൈൻ പെയിൻറിങ് പ്രദർശനം തുടങ്ങിയത്. റോയൽ ആർട്ട് എന്ന ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെയാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
യു.എ.ഇയിലും വിദേശത്തുമുള്ള മലയാളികൾ അടക്കം 51 കുട്ടികളുടെ കാൻവാസ് പെയിൻറിങ്ങുകൾ പ്രദർശനത്തിനുണ്ട്. കലോപ്സിയ എന്ന് പേരിട്ടിരിക്കുന്ന പ്രദർശനത്തിൽ ഏഴുമുതൽ 18 വയസ്സു വരെയുള്ള കുട്ടികൾ പങ്കെടുക്കുന്നു.ശനിയാഴ്ചയാണ് തുടങ്ങിയത്. ജർമൻ ചിത്രകാരൻ പീറ്റർ ഗ്രെസ്മാൻ പോസ്റ്റ് ഷെയർ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.