ദുബൈ: നോമ്പ് തുറ സമയത്ത് വാഹനയാത്രികർക്ക് ഇഫ്താർ കിറ്റുകളുമായി ദുബൈയിലെ ട്രാഫിക് സിഗ്നലുകളിൽ കാത്തു നിൽക്കാറുണ്ട് നൂറു കണക്കിന് സന്നദ്ധ പ്രവർത്തകർ. ദുബൈ പൊലീസും സി.ഡി.എയും എമിറേറ്റ്സ് റെഡ് ക്രസൻറും നേതൃത്വം നൽകുന്ന പരിപാടിയിൽ നിരവധി വിദ്യാർഥികളും യുവജനങ്ങളുമാണ് സേവനത്തിനെത്തുന്നത്. ഇന്നലെ ദുബൈയിലെ ഒരു സിഗ്നലിനു മുന്നിൽ നിർത്തിയ വാഹനത്തിനുള്ളിലുള്ളയാളെ കണ്ട് കുട്ടികൾ ഒരു നിമിഷം ആശ്ചര്യപ്പെട്ടു.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആയിരുന്നു വാഹനമോടിച്ചെത്തിയത്. കുട്ടികളിൽ നിന്ന് ഇഫ്താർ കിറ്റ് വാങ്ങിയ ശൈഖ് മുഹമ്മദ് ഏവർക്കും ആശംസകളും പ്രോത്സാഹനവും നൽകിയാണ് മടങ്ങിയത്. കഴിഞ്ഞ വർഷം ഇഫ്താർ കിറ്റ് വിതരണം ചെയ്യാൻ നിന്ന വളണ്ടിയർമാർക്ക് ശൈഖ് മുഹമ്മദ് എത്തി നോമ്പുതുറ വിഭവങ്ങൾ സമ്മാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.