അബൂദബി: മഹാമാരിക്കിടെ വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽ വഞ്ചിക്കപ്പെടാതിരിക്കാൻ ആരോഗ്യപ്രവർത്തകർക്ക് മുന്നറിയിപ്പുമായി യു.എ.ഇയിലെ വി.പി.എസ് ഹെൽത്ത്കെയർ ഗ്രൂപ്.
നഴ്‌സുമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് ഗ്രൂപ്പിെൻറ അനുബന്ധ സ്ഥാപനമായ റെസ്പോൺസ് പ്ലസ് മെഡിക്കലിെൻറ(ആർ.പി.എം) പേരിൽ വ്യാജ തൊഴിൽ കരാർ നൽകി തട്ടിപ്പ് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. വ്യാജ ഓഫർ ലഭിച്ചത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആരോഗ്യപ്രവർത്തകർക്കാണ്. നാട്ടിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള മെയിൽ നഴ്‌സും ഇതിലുൾപ്പെടും. ഗൾഫ് രാജ്യങ്ങളിൽ ജോലിക്കായാണ് ഇയാൾ ഏജൻറിനെ സമീപിച്ചത്. ജോലി ഉറപ്പു നൽകിയ ഏജൻറ് ഓൺലൈനായി അഭിമുഖവും നടത്തി.
ഒരാഴ്ചക്കുള്ളിൽ വാട്സ്ആപ്പിലൂടെയാണ് 5000 ദിർഹം ശമ്പളം വാഗ്ദാനം ചെയ്യുന്ന തൊഴിൽ കരാർ ലഭിച്ചത്. യു.എ.ഇയിലുള്ള ബന്ധു മുഖേന ആർ.പി.എം അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് ഏജൻറുമാരുടെ തട്ടിപ്പ് വെളിച്ചത്താകുന്നത്. വ്യക്തികളും ഏജൻസികളും പ്രചരിപ്പിക്കുന്ന റിക്രൂട്ട്മെൻറ് പരസ്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ഗ്രൂപ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ജോലി ഓഫറുകൾ നൽകാൻ ഏതെങ്കിലും മൂന്നാം കക്ഷിക്ക് അനുമതി നൽകിയിട്ടില്ലെന്നും അപേക്ഷകരിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള പേ മെേൻറാ ഫീസോ ഈടാക്കാറില്ലെന്നും വി.പി.എസ് ഹെൽത്ത്കെയർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.