ഷാർജ: പ്രായഭേദമെന്യേ ഏതൊരാൾക്കും സ്വന്തം കഴിവുകൾ ആത്മവിശ്വാസത്തോടെ പ്രദർശിപ്പിക്കാനും കൈയ്യടി നേടാനും ഒപ്പം കൈനിറയെ സമ്മാനങ്ങൾ നേടാനുമുള്ള ഏറ്റവും മികച്ച വേദിയാണ് ‘ഗൾഫ് മാധ്യമം’ കമോൺ കേരള. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേള വൈവിധ്യമാർന്ന വിഭവങ്ങളുടെ സംഗമവേദി കൂടിയാണ്.
സന്ദർശക ലക്ഷങ്ങൾ വൻ വിജയമാക്കിയ ആറ് എഡിഷനുകൾക്കുശേഷം കൂടുതൽ മികവോടെ കമോൺ കേരള വീണ്ടും യു.എ.ഇയിലെ പ്രവാസികളിലേക്കെത്തുകയാണ്. കഴിഞ്ഞ തവണ സന്ദർശകരുടെ കൈയ്യടി നേടിയ പ്രധാന ഐറ്റങ്ങളെല്ലാം ഇത്തവണയും മേളയിലുണ്ടാകും.
അതിൽ പ്രധാനപ്പെട്ട ഒരു വിഭവമാണ് രുചിയൂറും ഭക്ഷ്യവിഭവങ്ങൾ പാചകം ചെയ്യാനറിയുന്നവർക്കായി സംഘടിപ്പിച്ച തത്സമയ മത്സരമായ ‘ഡെസേർട്ട് മാസ്റ്റർ’. പാചകകലയിൽ വൈഭവമുള്ളവർക്ക് തിളങ്ങാനുള്ള ഏറ്റവും മികച്ച അവസരമാണ് ഡെസേർട്ട് മാസ്റ്റർ വേദി.
പാചക കലയിൽ താൽപര്യമുള്ള, യു.എ.ഇ നിവാസികളായ ആർക്കും രജിസ്ട്രേഷൻ വഴി മത്സരത്തിൽ പങ്കെടുക്കാം. പ്രാഥമിക റൗണ്ടിൽ വിജയിക്കുന്നവരെയാണ് ഗ്രാൻഡ് ഫിനാലെ വേദിയിൽ നടക്കുന്ന ഫൈനൽ റൗണ്ടിൽ മത്സരിപ്പിക്കുക. മത്സരാർഥികൾ ഫോട്ടോയുള്ള ഏതെങ്കിലും തിരിച്ചറിയൽ രേഖ ഹാജരാക്കണം.
പ്രാഥമിക റൗണ്ടിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ഏറ്റവും മികച്ച വിഭവം ഉണ്ടാക്കി അതിന്റെ ഫോട്ടോയും ചേരുവകളുടെ വിവരങ്ങളും ഏപ്രിൽ 20ന് മുമ്പായി +971556139367 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക. ഇതിൽനിന്ന് 20 പേരെ തിരഞ്ഞെടുത്താണ് കമോൺ കേരളവേദിയിൽ മത്സരിപ്പിക്കുക.
മത്സരത്തിന് ആവശ്യമായ ഇൻഡക്ഷൻ കുക്കർ, അവൻ, മിക്സർ, വെള്ളം, ഫ്രിഡ്ജ്, ഏപ്രൺ, തൊപ്പി, ടേബ്ൾ, ഭക്ഷ്യ വസ്തുക്കൾ വൃത്തിയാക്കാനുള്ള സൗകര്യങ്ങൾ തുടങ്ങിയവ മത്സരവേദിയിൽ സംഘാടകർ ഒരുക്കും. മത്സരത്തിന്റെ മറ്റ് നിബന്ധനകളും നിർദേശങ്ങളും വെബ്സൈറ്റിൽനിന്ന് അറിയാം. രജിസ്ട്രേഷൻ സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് +971556139367 നമ്പറിൽ ബന്ധപ്പെടാം. https://cokuae.com/dessert-master ലിങ്കിൽ കയറിയും രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.