യു.എ.ഇയിൽ ഗാർഹിക തൊഴിലാളികളുടെ വിസ പുതുക്കൽ ഇനി എളുപ്പം

ദുബൈ: ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട മൂന്ന്​ സേവനങ്ങൾ ലളിമാക്കിയതായി യു.എ.ഇ മനുഷ്യ വിഭവശേഷി വകുപ്പ്​ മന്ത്രാലയം അറിയിച്ചു. വിസ പുതുക്കൽ, വിസ റദ്ധാക്കൽ, അബ്​സ്​കോണ്ടിങ്​ കേസ്​ രജിസ്​ട്രേഷൻ എന്നിവയാണ്​ ലളിതമാക്കിയത്​. മലയാളികൾ ഉൾപെടെയുള്ള ഗാർഹിക തൊഴിലാളികൾകും അവരുടെ തൊഴിലുടമകൾക്കും ഉപകാരപ്രദമാകുന്നതാണ്​ പുതിയ നടപടികൾ.

മനുഷ്യവിഭവ ശേഷി മന്ത്രാലയത്തി​െൻറ ആപ്പ്​ (MoHRE) വഴി എളുപ്പത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കാം. ആപ്പിൽ സൈൻ ഇൻ ചെയ്​ത്​ എമിറേറ്റ്​സ്​ ഐ.ഡിയും ജനനതീയതിയും കൊടുക്കണം. ഈ സമയം മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി നൽകണം.

ഏത്​ തൊഴിലാളിയുടെ സേവനത്തിലാണോ മാറ്റം വരുത്തേണ്ടത്​ എന്ന്​ തെരഞ്ഞെടുക്കാൻ ഇവിടെ അവസരമുണ്ടാകും. ഫീസ്​ അടക്കാനും ഇവിടെ സംവിധാനമുണ്ട്​. ഇതോടെ പേമെൻറ്​ റെസീപ്​റ്റും തൊഴിൽ കരാറും ഇമെയിൽ വഴി ലഭിക്കും.

വിസയിലുള്ള തൊഴിലാളികൾ മുങ്ങുന്നത്​ മൂലമുള്ള അബ്​്​സ്​കോണ്ടിങ്​ കേസുകൾ മന്ത്രാലയത്തെ അറിയിക്കാനുള്ള എളുപ്പ വഴിയും ആപ്പിലുണ്ട്​.

Tags:    
News Summary - Renewing visa for domestic workers in UAE is now easier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.