ദുബൈ: ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കം കനത്ത ദുരിതം വിതച്ച ലിബിയയിൽ രക്ഷാപ്രവർത്തകരെയും ആവശ്യവസ്തുക്കളും എത്തിച്ച് യു.എ.ഇ. 34 അംഗ രക്ഷാപ്രവർത്തകരാണ് കഴിഞ്ഞ ദിവസം അത്യാവശ്യ ഉപകരണങ്ങളും വാഹനങ്ങളും മറ്റു സംവിധാനങ്ങളുമായി ബിൻഗാസി വിമാനത്താവളത്തിൽ എത്തിയത്.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ പ്രത്യേക നിർദേശത്തെ തുടർന്നാണ് രക്ഷാസേനാംഗങ്ങൾ പുറപ്പെട്ടത്.
വീടും മറ്റു സംവിധാനങ്ങളും നഷ്ടപ്പെട്ടവർക്ക് അടിയന്തര ആവശ്യവസ്തുക്കൾ എത്തിക്കുന്നതിന് രണ്ടു വിമാനങ്ങൾ ലിബിയയിൽ എത്തിച്ചേർന്നിട്ടുമുണ്ട്. താൽക്കാലിക പാർപ്പിടം സജ്ജീകരിക്കുന്നതിന് ആവശ്യമായ വസ്തുക്കൾ, ഭക്ഷണ സാധനങ്ങൾ എന്നിവയാണ് എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ നേതൃത്വത്തിൽ എത്തിച്ചത്.
150 ടൺ സഹായ വസ്തുക്കളാണ് രണ്ട് വിമാനങ്ങളിലുമായുള്ളത്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കാൻ ഭരണാധികാരിയുടെ അൽ ദഫ്റ മേഖലയിലെ പ്രതിനിധിയും എമിറേറ്റ്സ് റെഡ് ക്രസന്റ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് സംഘടനയോട് നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.