ഷാർജ: ഷാർജയിൽ ചില കായിക ടൂർണമെന്റുകൾ ദേശീയ താരങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു. 2023-24 സീസണുകളിൽ യു.എ.ഇ ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന വിവിധ വിഭാഗങ്ങളിലുള്ള ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന ഷാർജയിലെ ഫുട്ബാൾ ക്ലബുകൾ വിദേശ, പ്രവാസി താരങ്ങൾക്ക് പകരം സ്വദേശികളായ പുരുഷ/വനിത താരങ്ങളെ ഉൾപ്പെടുത്തണമെന്നാണ് നിർദേശം. ഇതു സംബന്ധിച്ച തീരുമാനത്തിന് ഷാർജ സ്പോർട്സ് കൗൺസിൽ (എസ്.എസ്.സി) അംഗീകാരം നൽകി.
അതേസമയം, എമിറേറ്റിൽ താമസിക്കുന്ന വിദേശ, പ്രവാസി താരങ്ങൾക്ക് ഷാർജയിലെ ക്ലബുകളിൽ വ്യായാമങ്ങളും പരിശീലനവും നടത്തുന്നതിന് തടസ്സമില്ല. കായികരംഗത്ത് പൗരൻമാരായ താരങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന ഷാർജ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.
വിവിധ പ്രായത്തിലുള്ള തദ്ദേശീയ താരങ്ങൾക്ക് എമിറേറ്റിലെ വിവിധ ക്ലബുകളിൽ അവസരം ലഭിക്കുന്നതിനായി നേരത്തേയും എസ്.എസ്.സി നടപടി സ്വീകരിച്ചിരുന്നു. ക്ലബുകളിൽ സ്വദേശി താരങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി പരമോന്നത സമിതി രൂപവത്കരിക്കാനാണ് കൗൺസിൽ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.