ബിസിനസ്​ ബേയിലെ സമാന്തര റോഡ്​ ഇന്ന്​ തുറക്കും

ദുബൈ: ദുബൈ നഗരത്തിലെ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനുള്ള വികസനപദ്ധതിയുടെ ഭാഗമായി നിർമിച്ച ബിസിനസ്​ ബേയിലെ സമാന്തര റോഡ്​ വെള്ളിയാഴ്ച ഗതാഗതത്തിന് തുറന്നു കൊടുക്കും. ഇതോടെ ശൈഖ് സായിദ് റോഡിനും അല്‍ഖൈല്‍ സ്ട്രീറ്റിനുമിടയിലെ യാത്രാസമയം 12 മിനിറ്റിൽനിന്ന്​ രണ്ടര മിനിറ്റായി കുറയും. 

സമാന്തര റോഡ് വികസന പദ്ധതി രണ്ടാഘട്ടത്തി​​​െൻറ ഭാഗമായി ബിസിനസ് ബേയില്‍ അല്‍ മെയ്താനും ഫിനാന്‍ഷ്യന്‍ സ്ട്രീറ്റിനുമിടക്കാണ് റോഡ് നിര്‍മിച്ചത്. ഇരുവശത്തേക്കും നാല് വരികളുള്ള റോഡ് ഹാപ്പിനസ് സ്ട്രീറ്റിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുമെന്നാണ് പ്രതീക്ഷ. 

ബുര്‍ജ് ഖലീഫ ബുലേവാര്‍ഡ് റോഡിലെ ഹാപ്പിനസ് സ്ട്രീറ്റ് ഇൻറര്‍സെക്​ഷനില്‍ 240 മീറ്റര്‍ നീളമുള്ള മേൽപ്പാലവും പദ്ധതിയുടെ ഭാഗമാണ്. ഹാപ്പിനസ് സ്ട്രീറ്റ് ഇൻറർസെക്​ഷനില്‍ നിന്ന് അല്‍ഖലീജ് റോഡിലേക്ക് ഭൂഗര്‍ഭപാതയും നിര്‍മിച്ചിട്ടുണ്ട്. ദുബൈ കനാലിന് കുറുകെ മേല്‍പ്പാലം, മൈതാന്‍ റോഡിലേക്ക് കടന്നുപോകാനുള്ള തുരങ്കം, മൈതാനിലേക്ക് കുതിരകള്‍ക്ക് കടന്നുപോകാനുള്ള ഭൂഗര്‍ഭ പാത എന്നിവയും ഈ പദ്ധതിയുടെ ഭാഗമാണ്.

 

Tags:    
News Summary - roads-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.