ദുബൈ: ഡ്രൈവിങ് ടെസ്റ്റിൽ തോറ്റതിന് റോഡ് ഗതാഗത അതോറിറ്റിക്കെതിരെ ഇ മെയിൽ വഴി അപവാദകരമായ ആക്ഷേപങ്ങളുന്നയിെച്ചന്നാരോപിച്ച് ഇന്ത്യൻ യുവാവിന് അഞ്ച് ലക്ഷം ദിർഹം (87.5 ലക്ഷം രൂപ) പിഴ. പാവങ്ങളെ മനപൂർവം തോൽപ്പിച്ച് വീണ്ടും വീണ്ടും ടെസ്റ്റിന് വിധേയമാക്കുകയാണെന്ന് ആരോപിച്ച് അയച്ച ഇമെയിൽ സന്ദേശമാണ് കേസിനാധാരം. ഇൗ കത്തിനെതിരെ ആർ.ടി.എ ദുബൈ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ദുബൈ കോടതിയിൽ കേസ് വിചാരണ ചെയ്യവെ താൻ നിരപരാധിയാണെന്നും ടെസ്റ്റിൽ തോറ്റതിെൻറ നിരാശയിലാണ് കത്തെഴുതിയതെന്നും യുവാവ് വാദിച്ചു. എന്നാൽ സർക്കാർ വകുപ്പിനെ അവഹേളിച്ച കുറ്റത്തിന് പിഴയും മൂന്നു മാസം തടവും വിധിക്കുകയായിരുന്നു. യുവാവിെൻറ ഫോണിൽ നിന്നും വിലാസത്തിൽ നിന്നുമാണ് കത്തയച്ചത് എന്ന് വ്യക്തമായി. ശിക്ഷ പൂർത്തിയാക്കിയ ശേഷം യുവാവിനെ നാട്ടിലേക്ക് തിരിച്ചയക്കാനും ജഡ്ജ് മുഹമ്മദ് ജമാൽ വിധിച്ചു. സൈബർ നിയമ ലംഘനമാണ് യുവാവിനെതിരായ മുഖ്യ കുറ്റം. വിധിക്കെതിരെ 15 ദിവസത്തിനകം യുവാവിന് അപ്പീൽ നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.