ഷാർജ: കൽബയിലെ അൽ സാഫ് ഏരിയയിലെ പൗരന്മാർക്ക് 151 വീടുകൾ നൽകാൻ ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദേശം നൽകി. ഷാർജ ഹൗസിങ് പദ്ധതി പ്രകാരം സെപ്റ്റംബറിലാണ് വീടുകൾ കൈമാറുക. തുടർന്ന് രണ്ടാം ഘട്ടമെന്ന നിലയിൽ 263 വീടുകൾ 2024 ന്റെ തുടക്കത്തിലും വിതരണം ചെയ്യും. കൽബ, ഖോർഫുക്കാൻ യൂനിവേഴ്സിറ്റികൾക്ക് പുതിയ വൈസ് ചാൻസലറെയും ശൈഖ് സുൽത്താൻ നിയമിച്ചു.
ഡോ. നജ്വ മുഹമ്മദ് അൽ ഹൊസാനിയാണ് കൽബ യൂനിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ. ഒക്ടോബർ രണ്ടുമുതൽ പുതിയ നിയമനം പ്രാബല്യത്തിൽ വരും. ഡോ. അലി അബ്ദുല്ല സെയ്ഫ് അൽ നഖ്ബിയാണ് ഖോർഫുക്കാൻ യൂനിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ. സെപ്റ്റംബർ 25ന് ഇദ്ദേഹം ചുമതലയേൽക്കും. ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ ‘ഡയറക്ട് ലൈൻ’ റേഡിയോ പ്രോഗ്രാം വഴിയാണ് ഭരണാധികാരി പുതിയ പ്രഖ്യാപനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.