ഷാർജ ഭരണാധികാരി കൽബയിൽ 151 വീടുകൾ നൽകുന്നു
text_fieldsഷാർജ: കൽബയിലെ അൽ സാഫ് ഏരിയയിലെ പൗരന്മാർക്ക് 151 വീടുകൾ നൽകാൻ ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദേശം നൽകി. ഷാർജ ഹൗസിങ് പദ്ധതി പ്രകാരം സെപ്റ്റംബറിലാണ് വീടുകൾ കൈമാറുക. തുടർന്ന് രണ്ടാം ഘട്ടമെന്ന നിലയിൽ 263 വീടുകൾ 2024 ന്റെ തുടക്കത്തിലും വിതരണം ചെയ്യും. കൽബ, ഖോർഫുക്കാൻ യൂനിവേഴ്സിറ്റികൾക്ക് പുതിയ വൈസ് ചാൻസലറെയും ശൈഖ് സുൽത്താൻ നിയമിച്ചു.
ഡോ. നജ്വ മുഹമ്മദ് അൽ ഹൊസാനിയാണ് കൽബ യൂനിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ. ഒക്ടോബർ രണ്ടുമുതൽ പുതിയ നിയമനം പ്രാബല്യത്തിൽ വരും. ഡോ. അലി അബ്ദുല്ല സെയ്ഫ് അൽ നഖ്ബിയാണ് ഖോർഫുക്കാൻ യൂനിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ. സെപ്റ്റംബർ 25ന് ഇദ്ദേഹം ചുമതലയേൽക്കും. ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ ‘ഡയറക്ട് ലൈൻ’ റേഡിയോ പ്രോഗ്രാം വഴിയാണ് ഭരണാധികാരി പുതിയ പ്രഖ്യാപനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.